
ന്യൂഡല്‍ഹി: രാജ്യത്തെ കയറ്റുമതി മേഖലയിലും ആഗസ്റ്റ് മാസത്തില്‍ ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര തലത്തിലെ വ്യവസായിക ഉത്പ്പാദനത്തിനും, നിര്‍മ്മാണ മേഖലയിലും നേരിട്ട തളര്‍ച്ചയാണ് കയറ്റുമതി മേഖലയില്‍ ഇടിവ് വരാന്‍ ഇടയാക്കിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ രാജ്യത്തെ ആകെ കയറ്റുമതി ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി 26 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. യുഎസ്-ചൈന വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുമാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ് വരാന്‍ കാരണമായിട്ടുള്ളത്.
അതേസമയം ആഗസ്റ്റ് മാസത്തില്‍ വ്യാപാര കമ്മി 13.4 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തു. ആഗസ്റ്റ് മാസത്തിലെ ഇറക്കുമതിയിലും കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇറക്കുമതി 13.45 ശതമാനം കുറഞ്ഞുവെന്നാണ് കേന്ദ്രവാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ഇറക്കുമതി കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വ്യാപാര കമ്മിയില്‍ കുറവ് കാരണമയതെന്നാണ് വിലയിരുത്തല്‍യ
എന്നാല്‍ യുഎസ്-ചൈന വ്യാപാര തര്‍ക്കത്തിനിടയിലും ചൈനയുടെ കയറ്റുമതിയില്‍ ഒരു ശതമാനം ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. ചൈനയുടെ ഇറക്കുമതി ഏകദേശം 5.6 ശതമാനമായി കുറഞ്ഞുവന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. അതേസമയം ഇന്ത്യയുടെ ആഭ്യന്തര ഉത്പ്പാദനത്തിലടക്കം ഭീമമായ ഇടിവാണ് ആഗസ്റ്റ് മാസത്തിലും രേഖപ്പെടുത്തിയിട്ടുള്ളത്. വ്യവസായിക മേഖലയിലുള്ള തളര്‍ച്ചയും, ഇടിവുമാണിതിന് പ്രധാന കാരണം.