
ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം നിരക്ക് 3.21 ശതമാനമാണ് ഉയര്‍ന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നഭങ്ങളായ മാസം, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നത് മൂലമാണ് രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയത്.
ജൂലൈ മാസത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.15 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഇതേകലയളവില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപെരുപ്പം 3.69 ശതമാനമായിരുന്നു. അതേസമയം റിസര്‍വ് നിര്‍ദേശിച്ച പണപ്പരുപ്പം നിരക്കിലെ നാല് ശതമാനത്തിന് താഴെയാണ് ആഗസ്്റ്റ് മാസത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിന് ഇപ്പോഴത്തെ പണപ്പെരുപ്പം ഉയര്‍ന്നത് തടസ്സമല്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബബര്‍ മാസത്തില്‍ ചേരുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്താന്‍ സാധ്യതയുണ്ട്.