
ഹൈദരാബാദ്: യുഎസ് ഡെർമറ്റോളജി ബിസിനസും, സ്വിസ് മരുന്ന് നിർമാതാക്കളായ നൊവാർട്ടിസിന്റെ ഡിവിഷനായ സാൻഡോസിന്റെ മൂന്ന് നിർമാണ യൂണിറ്റുകളും ഏറ്റെടുക്കുന്നത് നിർത്തിവയ്ക്കുന്നതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ജനറിക് മരുന്ന് നിർമാതാക്കളായ അരബിന്ദോ ഫാർമ ലിമിറ്റഡ് വ്യാഴാഴ്ച പറഞ്ഞു.
ഈ ബിസിനസുകൾ സ്വന്തമാക്കുന്നതിന് അരബിന്ദോ 2018 സെപ്റ്റംബറിൽ സാൻഡോസുമായി 900 മില്യൺ ഡോളറിന്റെ മുൻകൂർ പേയ്‌മെന്റിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള 100 മില്യൺ ഡോളറിന്റേയും ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.
സാൻഡോസ് യുഎസ് ജനറിക് ഓറൽ സോളിഡുകളും ഡെർമറ്റോളജി ബിസിനസുകളും സാൻഡോസ് ഇൻകോർപ്പറേറ്റിൽ നിന്ന് വാങ്ങുന്നതിന് വേണ്ടി സാൻഡോസ് ഇങ്കുമായുണ്ടാക്കിയ കരാർ അവസാനിപ്പിക്കുന്നതിനായി അരോബിന്ദോ ഇന്ന് പ്രഖ്യാപിച്ചു. ഈ ഇടപാടിനായി യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ അനുമതി പ്രതീക്ഷിച്ച സമയപരിധിക്കുള്ളിൽ ലഭിക്കാത്തതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനി വ്യാഴാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.
ഈ ഇടപാട്, പ്രഖ്യാപിച്ച സമയത്ത്, അതിർത്തിക്കപ്പുറത്ത് ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ ഫാർമ ഇടപാടായിരുന്നു. ഏറ്റെടുക്കൽ സമയത്ത്, ഈ ഇടപാട് അതിനെ ഡെർമറ്റോളജിക്കൽ ഡ്രഗ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തേക്ക് നയിക്കുമെന്നും യുഎസിലെ രണ്ടാമത്തെ വലിയ ജനറിക്സ് കമ്പനിയാക്കി മാറ്റുമെന്നും അരബിന്ദോ അവകാശപ്പെട്ടിരുന്നു.