ഓസ്ട്രേലിയയിലെ കുടിയേറ്റം കുറയുന്നു; ഇന്ത്യാക്കാര്‍ക്ക് തിരിച്ചടി

August 11, 2020 |
|
News

                  ഓസ്ട്രേലിയയിലെ കുടിയേറ്റം കുറയുന്നു; ഇന്ത്യാക്കാര്‍ക്ക് തിരിച്ചടി

കൊറോണ വൈറസ് മഹാമാരിയുടെ ഫലമായി 2018-19ല്‍ 232,000 ആയിരുന്ന ഓസ്ട്രേലിയയിലെ കുടിയേറ്റം 2020-21ല്‍ 31,000 ആയി കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. ഓസ്‌ട്രേലിയയെ കൊവിഡ് -19 ബാധിച്ചതോടെ ഈ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തെയും അതിര്‍ത്തി അടയ്ക്കലിനെയും തുടര്‍ന്നാണ് സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമായ കുടിയേറ്റത്തെ ബാധിച്ചത്.

ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഓസ്ട്രേലിയന്‍ ഇക്കണോമിക് ആന്റ് ഫിസ്‌കല്‍ അപ്ഡേറ്റ് റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളും വിസ അപേക്ഷാ നടപടികളിലെ കാലതാമസവും ഓവര്‍സീസ് മൈഗ്രേഷനെ സാരമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണം 2018-19 ലെ 232,000 ല്‍ നിന്ന് 2019-20 ല്‍ 154,000 ആയും 2020-21 ല്‍ 31,000 ആയും കുറയുമെന്ന് കണക്കാക്കപ്പെടുന്നു.

ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ 700,000 ആളുകള്‍ ഉള്‍പ്പെടുന്നു. ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ്. ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ ഏകദേശം 90,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. മഹാമാരി കാരണം സ്വദേശത്തും വിദേശത്തും ഇത് വ്യാപിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ കാരണം ഭാവിയിലെ കുടിയേറ്റ നില വളരെ അനിശ്ചിതത്വത്തിലാണ്.

2020 മാര്‍ച്ചില്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രാ നിരോധനം നടപ്പാക്കിയിരിന്നു. സന്ദര്‍ശകരുടേയും താല്‍ക്കാലിക മൈഗ്രേഷന്‍ വിസകളുടേയും വരവ് ഇത് തടഞ്ഞു, ഓസ്ട്രേലിയന്‍ പൗരന്മാരെയും സ്ഥിരവാസികളെയും ഓസ്ട്രേലിയയില്‍ നിന്ന് പുറത്തു പോകുന്നതില്‍ നിന്നും തടഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആരംഭിച്ച കൊവിഡ്-19, ആഗോള സമ്പദ്വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved