
അദാനിയുടെ സ്വപ്‌നങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ ലഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെ മറികടന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ സംഖ്യം ഭരണം നിലനിര്‍ത്തിയതോടെ കാര്‍മൈക്കല്‍ കല്‍ക്കരിപ്പാട പദ്ധതി ഗൗതം അദാനിക്ക് നടപ്പാക്കാനുള്ള അനുമതി ലഭിച്ചേക്കും.
കല്‍ക്കരിപ്പാട പദ്ധതിക്ക് പ്രോത്സാഹനം നല്‍കുന്ന സര്‍കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ഗൗതം അദാനിക്ക് കൂടുതല്‍ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്. കല്‍ക്കരി പദ്ധതികള്‍ക്ക് തടയിടുന്ന ലേബര്‍ പാര്‍ട്ടിയുടെ പരാജയം കല്‍ക്കരിപ്പാട വികസനത്തിന് കൂടുതല്‍ പ്രതീക്ഷയും ഉണര്‍വുമാണ് ഓസ്‌ട്രേലിയയയില്‍ നിന്ന് ലഭിക്കുന്നത്.
അതേസമയം കല്‍ക്കരിപ്പാട നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പുണ്ടെന്നാണ് വിവരം. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെയോ പരിസ്ഥിതി പ്രവര്‍ത്തകരുടെയോ സമ്മര്‍ദ്ദം ഏല്‍ക്കില്ലെന്നാണ് വിവരം. സ്‌കോട്ട് മോണിസര്‍ കല്‍ക്കരിപ്പാട പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യമാണ് ഓസ്‌ട്രേലിയയില്‍ നല്‍കുന്നത്.