
കോവിഡ്-19 ഭീതി വാഹന മേഖലയാകെ പിടിച്ചുകുലുക്കിയിരിക്കുന്നു. എല്ലാ നിര്‍മ്മാണ കമ്പനികളും ഇപ്പോള്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയാണ്. കോവിഡ് 19 ഭീതിയും ലോക്ഡൗണും വാഹന വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വാഹന വിപണിയിലെ കണക്കുകള്‍ അതുതന്നെയാണ് സൂചിപ്പിക്കുന്നതും. മാര്‍ച്ചിലെ വില്‍പന കണക്കുകള്‍ നോക്കിയാല്‍ നിര്‍മാതാക്കളുടെയെല്ലാം വില്‍പന പകുതിയിലധികം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യ പത്തു സ്ഥാനത്തെത്തിയ വാഹനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
നെക്സ വഴി വില്‍ക്കുന്ന മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മാര്‍ച്ചില്‍ ഏറ്റവുമധികം വില്‍പന നേടിയ വാഹനം 11406 യൂണിറ്റാണ് ബലെനോയുടെ വില്‍പന. രണ്ടാം സ്ഥാനത്ത് 10829 യൂണിറ്റുമായി ഓള്‍ട്ടോയാണ്. മൂന്നാം സ്ഥാനം മാരുതിയുടെ ടോള്‍ബോയ് വാഗണ്‍ആറിന്്, വില്‍പന 9151 യൂണിറ്റ്. പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് 8575 യൂണിറ്റ് വില്‍പനയുമായി നാലാമത്.
കിയയുടെ ജനപ്രിയ എസ്യുവി സെല്‍റ്റോസിനാണ് അഞ്ചാം സ്ഥാനം വില്‍പന 7466 യൂണിറ്റ്. 6706 യൂണിറ്റ് വില്‍പനയുമായി ഹ്യുണ്ടേയ് എസ്യുവി ക്രേറ്റ ആറാം സ്ഥാനത്തും 6127 യൂണിറ്റ് വില്‍പനയുമായി വെന്യു ഏഴാം സ്ഥാനത്തുമെത്തി. മാരുതിയുടെ യൂട്ടിലിറ്റി വാഹനമായ ഈക്കോ 5966 യൂണിറ്റുമായി എട്ടാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്ത് 5513 യൂണിറ്റ് വില്‍പനയുമായി ബ്രെസയും പത്താം സ്ഥാനത്ത് 5476 യൂണിറ്റ് വില്‍പനയുമായി ഡിസയറുമാണ്.