ലോകത്തെ ഏറ്റവും ലാഭമുള്ള ഫ്രാഞ്ചസി ചിത്രം അവഞ്ചേഴ്‌സ്; ചിത്രം നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

April 29, 2019 |
|
News

                  ലോകത്തെ ഏറ്റവും ലാഭമുള്ള ഫ്രാഞ്ചസി ചിത്രം അവഞ്ചേഴ്‌സ്; ചിത്രം നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

ഹോളിവുഡില്‍ ഇപ്പോള്‍ അരങ്ങേറുന്നത് വ്യത്യസ്തമായ ചിത്രങ്ങളാണ്. ഫ്രാഞ്ചൈസി ചിത്രങ്ങളുടെ തനി പകര്‍പ്പാണ്  ഇപ്പോള്‍ ഹോളിവുഡില്‍ അധികവും. വരുമാനത്തിലും, ലാഭത്തിലും ഫ്രാഞ്ചസി ചിത്രങ്ങള്‍ തന്നെ മുന്നില്‍. നിലവില്‍ ലോകത്തേറ്റവുമധികം വരുമാനം നേടിയിരിക്കുന്നത് അമേരിക്കന്‍ ഫ്രാഞ്ചസി ചിത്രമായ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് പുറത്തിറക്കിയ അവഞ്ചേഴ്‌സ് സീരിസാണ്. അവഞ്ചേഴ്‌സ് സീരിസ് ചിത്രം റെക്കോര്‍ഡ് നേട്ടത്തെടെയാണ് ഇപ്പോള്‍ മുന്നേറുന്നത്. 11 വര്‍ഷം കൊണ്ട് 22 സിനിമകളാണ് പുറത്തിറക്കിയത്. ലോകത്തെ ഏറ്റവും ലാഭമുള്ള ഫ്രാഞ്ചസി ചിത്രം എന്ന റെക്കോര്‍ഡും അവഞ്ചേഴ്‌സിന് മാത്രമാണ്. 

ഹോളിവുഡിലെ സകല റെക്കോര്‍ഡുകളെയും പിന്നിലാക്കിയാണ് സീരിസില്‍ ഏറ്റവും അസനാത്തേതായ അവഞ്ചേഴ്‌സ് എന്‍ഡ്  ഗെയിം ഇപ്പോള്‍ പ്രേഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുള്ളത്. ആദ്യ ദിനം തന്നെ 53.1 കോടി രൂപയാണ് ചിത്രം നേടിയത്. ബാഹുബലി റ്റുവിനും, തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും ശേഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഇപ്പോള്‍ ഇന്ത്യയില്‍ മുന്നേറുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ മാത്രമാണിത്. ശനിയാഴ്ച മാത്രം ചിത്രം നേടിയത് 51.40 കോടി രൂപയുമാണ്. 

എന്‍ഡ് ഗെയിം 2845 സ്‌ക്രീനുകളിലാണ് ഇന്ത്യയില്‍ റിലിസ് ചെയ്തിട്ടുള്ളത്. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിസവം കൊണ്ട് സമാഹരിച്ചത് റെക്കോര്‍ഡ് കളക്ഷനാണ്. ആകെ 2130 കോടി രൂപയോളമാണ്  ചിത്രം നേടിയത്. 46 രാജ്യങ്ങളില്‍ റിലീസ് ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. 46 രാജ്യങ്ങളില്‍ ആകെ നടക്കുന്ന ഷോകളുടെ എണ്ണം 13,000 ആണ്്. 2.5 മില്യണ്‍ ആളുകള്‍ ചിത്രം പുറത്തിറങ്ങിയ ദിവസം അഡ്‌വാന്‍സ് ടിക്കറ്റ് ബുക്കിംഗും നടത്തി. 

 

Related Articles

© 2025 Financial Views. All Rights Reserved