ഒരു വര്‍ഷത്തിനിടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിന്നുള്ള ശരാശരി വരുമാനം 100 ശതമാനം

June 23, 2021 |
|
News

                  ഒരു വര്‍ഷത്തിനിടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിന്നുള്ള ശരാശരി വരുമാനം 100 ശതമാനം

മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളുടെ വിഭാഗത്തിലെ ശരാശരി വരുമാനം 100 ശതമാനമാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട്. സ്‌മോള്‍ ക്യാപ് ഫണ്ടുകളും മിഡ്ക്യാപ്പ് ഫണ്ടുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

കൂടാതെ, ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകളും മീഡിയം ടേം ഫണ്ടുകളും സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ആഗോള ഫണ്ടുകളുടെ പ്രകടനം ശുഭകരമായിരുന്നില്ലെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു. ലാര്‍ജ് ക്യാപ് അധിഷ്ഠിത ഇടിഎഫുകളുടെ കാര്യത്തില്‍ നിഫ്റ്റി നെക്സ്റ്റ് 50, സെന്‍സെക്‌സ് നെക്സ്റ്റ് 50 എന്നിവ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നിഫ്റ്റി 50 ഇടിഎഫിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. 

തീമാറ്റിക് ഇടിഎഫുകളില്‍, പിഎസ്യു ബാങ്ക് ഇടിഎഫ് കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന 35 ശതമാനം നേട്ടം നല്‍കി.   250 മില്യണ്‍ ഡോളര്‍ സമാഹരണത്തിന് തയാറെടുത്ത് ഭാരത്‌പേ വീണ്ടെടുക്കല്‍ ഘട്ടത്തില്‍ വരുമാന വളര്‍ച്ച മിഡ്ക്യാപുകളിലും ചെറിയ ക്യാപുകളിലും കൂടുതലായിരിക്കാമെന്നും അതിലെ വിപുലീകരണം അധിക വരുമാനത്തെ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved