കൊറോണയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് നഷ്ടം 21,000 കോടി രൂപ; കടത്തില്‍ നിന്നും കരകയറാന്‍ വേണ്ടത് 37,000 കോടി രൂപയുടെ അധിക ഫണ്ട്

December 05, 2020 |
|
News

                  കൊറോണയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് നഷ്ടം 21,000 കോടി രൂപ;  കടത്തില്‍ നിന്നും കരകയറാന്‍ വേണ്ടത് 37,000 കോടി രൂപയുടെ അധിക ഫണ്ട്

കൊറോണ വൈറസ് മഹാമാരി മൂലമുള്ള യാത്രാ നിയന്ത്രണം ഗതാഗതത്തെ ബാധിച്ചതിന്റെ ഫലമായി 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് ഏകദേശം 21,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ലിമിറ്റഡ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

നഷ്ടത്തില്‍ നിന്നും കടത്തില്‍ നിന്നും കരകയറാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് 2021 മുതല്‍ 2023 സാമ്പത്തിക വര്‍ഷം വരെ 37,000 കോടി രൂപ അധിക ഫണ്ട് ആവശ്യമായി വരുമെന്ന് ഐസിആര്‍എ പറഞ്ഞു. കൊവിഡ് -19 മഹാമാരി ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ ശേഷിയെയും യാത്രക്കാരുടെ വളര്‍ച്ചയെയും സാരമായി ബാധിച്ചു.

ആഭ്യന്തര യാത്രാ വിമാനങ്ങള്‍ 2020 മാര്‍ച്ച് 25 മുതല്‍ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നു. തുടര്‍ച്ചയായുള്ള പുരോഗതി ഉണ്ടെങ്കിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ഗതാഗതം തുടര്‍ച്ചയായി മെച്ചപ്പെടുന്നുണ്ടെങ്കിലും വരുമാനം കുറയുകയും ഉയര്‍ന്ന സ്ഥിരവിലയും കാരണം ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

12,700 കോടി രൂപയുടെ നഷ്ടം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍ പാട്ട ബാധ്യതകള്‍ ഒഴികെ മൊത്തം എയര്‍ലൈന്‍ വ്യവസായിക കടം 50,000 കോടി രൂപയായി ഉയരുമെന്ന് ഐസിആര്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. ലിസ്റ്റുചെയ്ത രണ്ട് എയര്‍ലൈനുകളായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയ്ക്ക് 2020 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ പ്രതിദിനം 31 കോടി രൂപ നഷ്ടപ്പെട്ടു.

ആഭ്യന്തര യാത്രക്കാരുടെ ഗതാഗതം വീണ്ടെടുക്കല്‍ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയില്‍ ചിലതാണ് കൊവിഡ് -19 വ്യാപനം, വാക്‌സിനുകളുടെ വികസനവും ലഭ്യതയും, അവധിക്കാല യാത്രകള്‍ എന്നിവ. 2021ന്റെ രണ്ടാം പകുതി വരെയുള്ള അണുബാധ വര്‍ദ്ധനവ്, വലിയ തോതില്‍ വാക്‌സിന്‍ ലഭ്യമാകില്ലെന്ന പ്രതീക്ഷ എന്നിവ വിമാന യാത്രയെ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ആഭ്യന്തര യാത്രാക്കാരുടെ എണ്ണത്തില്‍ 62-64 ശതമാനം ഇടിവുണ്ടാകുമെന്ന് ഐസിആര്‍എ പ്രതീക്ഷിക്കുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2011 സാമ്പത്തിക വര്‍ഷത്തേക്കാള്‍ വളരെ കുറവായിരിക്കുമെന്നും ഐസിആര്‍എ പ്രതീക്ഷിക്കുന്നു. കൊവിഡ് -19 ഭീഷണി കുറഞ്ഞു കഴിഞ്ഞാല്‍ വിമാന യാത്രയില്‍ വീണ്ടെടുക്കല്‍ ക്രമേണ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അന്താരാഷ്ട്ര വിമാന യാത്രയില്‍ കൊറോണ വൈറസ് മഹാമാരിയുടെ ആഘാതം കുറച്ചുകാലം കൂടി നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved