ആക്‌സിസ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 1.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കും

July 12, 2019 |
|
News

                  ആക്‌സിസ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 1.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കും

മുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് ഇപ്പോള്‍ പുതിയ നീക്കമാണ്  ആരംഭിച്ചിട്ടുള്ളത്. രാജ്യത്തെ പ്രധാനപ്പെട്ട വായ്പാ ദാതാവായ ആക്‌സിസ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 1.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഓഹരരി വില്‍പ്പന നടത്താന്‍ ബാങ്ക് മൂന്ന് നിക്ഷേപ ബാങ്കുകളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. സിറ്റി ഗ്രൂപ്പ്, ജെപി മോര്‍ഗന്‍, ആക്‌സിസ് കാപ്പിറ്റല്‍ എന്നീ നിക്ഷേപ ബാങ്കുകളുടെ സഹകരണത്തോടെയാണ് ആക്‌സിസ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 1.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കുക. 

അതേസമയം ഓഹരി വില്‍പ്പന നടത്തുന്നതിന് വേണ്ടിയുള്ള പ്രരംഭ നടപടികള്‍ ബാങ്ക് ആരംഭിച്ചതായാണ് വിവരം. ക്വാളി ഫൈഡ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ബാങ്കിങ് മേഖലയില്‍ കൂടുതല്‍ കരുത്ത് നേടാനും, വായ്പാ വളര്‍ച്ചാ  ശേഷി നേടാനും പുതിയ നിക്ഷേപ മാര്‍ഗങ്ങളിലൂടെ ബാങ്കിന് സാധ്യമാകും. 

ആക്‌സിസ് ബാങ്കിന് 2017 ല്‍ 11,625.8 കോടി രൂപയോളം സമാഹരിക്കാന്‍ ആക്‌സിസ് ബാങ്കിന് സാധ്യമായിരുന്നു. സെന്‍സെക്‌സ് ഓഹരി സൂചികയില്‍ മികച്ച നേട്ടം കൊയ്യാന്‍ ആക്‌സിസ് ബാങ്കിന് സാധ്യമായിരുന്നു.  2019 ല്‍ ബാങ്കിന്  24 ശതമാനത്തിന്റെ ഓഹരി നേട്ടം  കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം 1.3 ബില്യണ്‍ ഡോളര്‍ സ,മാഹരണത്തിലൂടെ ആക്‌സിസ് ബാങ്ക് തങ്ങളുടെ ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്.

 

Related Articles

© 2025 Financial Views. All Rights Reserved