ആക്‌സിസ് ബാങ്കും ഭാരത് പേയും തമ്മില്‍ സഹകരിക്കുന്നു

September 01, 2021 |
|
News

                  ആക്‌സിസ് ബാങ്കും ഭാരത് പേയും തമ്മില്‍ സഹകരിക്കുന്നു

മുംബൈ: വ്യാപാരികള്‍ക്കിടയിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ഭാരത് പേയും തമ്മില്‍ സഹകരിക്കുന്നു. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്‌സിസ് ബാങ്ക്. സഹകരണത്തിലൂടെ ഭാരത് പേയുടെ വ്യാപാര അനുഭവം വര്‍ധിപ്പിക്കാന്‍ ആക്‌സിസ് ബാങ്കിന്റെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് അനവധി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കാനാണ് ഭാരത് പേയുടെ ആലോചന.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ പിഒഎസ് സ്വീകരണ ബാങ്കാണ് ആക്‌സിസ് ബാങ്ക്. പേയ്‌മെന്റ് സ്വീകരിക്കാന്‍ ഇന്ത്യയിലുടനീളമായി 6,52,026 പിഒഎസ് ടെര്‍മിനലുകളുണ്ട്. ഇവയിലൂടെ ചെറുതും വലുതുമായ നിരവധി വ്യാപാരികള്‍ക്ക് സേവനം എത്തിക്കുന്നു. നിലവില്‍ ബാങ്ക് മാസം 19,000 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുന്നു. ഭാരത് പേയുടെ പിഒഎസ് ഉപകരണം കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. വാടകയൊന്നും വാങ്ങാത്ത എംഡിആര്‍ ഇല്ലാത്ത മെഷിനായാണ് അവതരിപ്പിച്ചത്. രാജ്യത്തെ 16 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം പിഒഎസ് മെഷീനുകളുണ്ട്. മാസം 1400 കോടി രൂപയുടെ ഇടപാടും ഇവയിലൂടെ നടക്കുന്നതായി ഭാരത് പേ അവകാശപ്പെടുന്നു.

Related Articles

© 2025 Financial Views. All Rights Reserved