
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദവാര്‍ഷികത്തില്‍ ആക്‌സിസ് ബാങ്കിന് 2,677 കോടി ലാഭം. മുന്‍വര്‍ഷം ഇതേ കാലത്ത് 1,388 കോടി നഷ്ടത്തില്‍ നിന്നാണ് ആക്‌സിസ് ബാങ്ക് ലാഭത്തിലേക്ക് ഇക്കുറിയെത്തിയത്. ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് വരുമാനം 11 ശതമാനം ഉയര്‍ന്ന് 7,555 കോടിയായി. 2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദവാര്‍ഷികത്തില്‍ ഇതില്‍ 6,808 കോടി രൂപയായിരുന്നു.
പലിശ ഇതര വരുമാനത്തില്‍ 17.1 ശതമാനം വര്‍ധനയാണ് 2021 മാര്‍ച്ച് 31 വരെയുള്ള പാദവാര്‍ഷികത്തില്‍ ബാങ്ക് നേടിയത്. 4,668.3 കോടി രൂപ വരുമിത്. പ്രി പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭം 6,864.65 കോടി രൂപയാണ്. 17.3 ശതമാനമാണ് ഇതില്‍ തൊട്ടുമുന്‍പത്തെ സാമ്പത്തിക പാദവാര്‍ഷികത്തെക്കാള്‍ നേട്ടമുണ്ടായത്.
വായ്പയില്‍ 12 ശതമാനം വര്‍ധനവ് തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നേടിയതായും ആക്‌സിസ് ബാങ്കിന്റെ പാദവാര്‍ഷിക കണക്കുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.