
ആഗോള തലത്തില്‍ കമ്പനികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്നതിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് 'ആക്സിസ് ഗ്ലോബല്‍ ഇന്നൊവേഷന്‍ ഫണ്ട് ഓഫ് ഫണ്ട്' അവതരിപ്പിച്ചു. ഓപണ്‍ എന്‍ഡഡ് പദ്ധതിയാണിത്. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ആഗോള തലത്തില്‍ വൈവിധ്യവല്‍ക്കരിച്ച ഓഹരി നിക്ഷേപം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. മെയ് 10 മുതല്‍ 21 വരെ നടത്തുന്ന പുതിയ ഫണ്ട് ഓഫര്‍ വേളയില്‍ കുറഞ്ഞത് 5000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.