
കൊച്ചി: വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ 4 മുതല്‍ 18 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്. ആക്സിസ് സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.
1. ആഗോളവിപണികളില്‍ അപ്രതീക്ഷിത സ്വാധീനം ചെലുത്തുന്ന ഓഹരികളില്‍ (ഡിസ്‌റപ്റ്റര്‍) നിക്ഷേപം നടത്താന്‍ ആക്സിസ് സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിലൂടെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.
2. ഫണ്ടിന്റെ മള്‍ട്ടി-സെക്ടര്‍, മള്‍ട്ടി ക്യാപ് അസറ്റ് അലോക്കേഷന്‍ സ്ട്രാറ്റജി 'ഡിസ്‌റപ്റ്റര്‍' കമ്പനികള്‍ക്കൊപ്പം 'അഡാപ്റ്റര്‍', 'എനേബ്‌ളര്‍' കമ്പനികള്‍ക്കും ഗുണം ഉറപ്പാക്കും. വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമ്പോള്‍ പൊതുവേ മൂന്നു വിധത്തിലാണ് കമ്പനികളുടെ പ്രതികരണം. മാറ്റത്തിന്റെ ഇടനിലക്കാരാവുകയാണ് ആദ്യത്തേത്. ഇത്തരത്തിലുള്ള കമ്പനികള്‍ എനേബ്‌ളറായി അറിയപ്പെടും. സ്വന്തം നിലയില്‍ ഭേദഗതി വരുത്തി മാറ്റത്തോട് പോസിറ്റീവായി പ്രതികരിക്കുന്നവര്‍ അഡാപ്റ്റര്‍മാരാണ്. പുതിയ സാഹചര്യത്തോട് ഒട്ടും പൊരുത്തപ്പെടാത്ത കമ്പനികള്‍ ഡിനയര്‍ ഗണത്തില്‍പ്പെടും.
3. വിദേശ നിക്ഷേപങ്ങളില്‍ ഷ്രോഡര്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് ലിമിറ്റഡ് ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
4. ഡിസംബര്‍ 4 മുതല്‍ 18 വരെയാണ് ആക്സിസ് സ്പെഷ്യല്‍ സിറ്റുവേഷന്‍സ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഓ) ലഭ്യമാവുക.
5. നിഫ്റ്റ് 500 ടിആര്‍ഐ സൂചിക അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി ഒരുങ്ങുന്നത്.
മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും അവയുടെ സാധ്യതകളും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് എല്ലാ തലങ്ങളിലുള്ള ഓഹരികളിലും ശ്രദ്ധപുലര്‍ത്തുന്ന ഈ പദ്ധതിയുടെ സവിശേഷത. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തില്‍ സമ്പത്തുണ്ടാക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതി ആശയങ്ങള്‍ ലഭ്യമാക്കാന്‍ ആക്സിസ് എഎംസി എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് കുമാര്‍ നിഗം പറഞ്ഞു. സാങ്കേതികവിദ്യയുടേയും പുതിയ നീക്കങ്ങളുടേയും ഫലമായി ലോകം മാറിക്കൊണ്ടിരിക്കുന്നതിന്റെ നേട്ടങ്ങള്‍ നിക്ഷേപകര്‍ക്കും ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.