നിര്‍മ്മലയുടെ ബജറ്റ് പ്രഖ്യാപന പദ്ധതികളില്‍ തട്ടിപ്പുകള്‍ പെരുകുന്നു; ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ പിന്നാലെ മറ്റൊരു തട്ടിപ്പിന്റെ കഥകൂടി പുറത്ത്; 171 ഹോസ്പിറ്റലുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലും തട്ടിപ്പുകള്‍ നടത്തുന്നു

January 04, 2020 |
|
News

                  നിര്‍മ്മലയുടെ ബജറ്റ് പ്രഖ്യാപന പദ്ധതികളില്‍ തട്ടിപ്പുകള്‍ പെരുകുന്നു; ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ പിന്നാലെ മറ്റൊരു തട്ടിപ്പിന്റെ കഥകൂടി പുറത്ത്; 171 ഹോസ്പിറ്റലുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലും തട്ടിപ്പുകള്‍ നടത്തുന്നു

ന്യൂഡല്‍ഹി: മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് നടക്കുന്ന തട്ടിപ്പുകളില്‍ ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.  ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് പിന്നാലെ രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലും തട്ടിപ്പുകള്‍ പെരുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയിലടക്കം തട്ടിപ്പുകള്‍ പെരുകുന്നു.  പദ്ധതിയില്‍ വന്‍ തട്ടിപ്പുകള്‍ നടത്തിയ 171 ഹോസ്പിറ്റലുകള്‍ക്ക് നേരെയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  തട്ടിപ്പ് നടത്തിയ ഹോസ്പിറ്റലുകളെ  എഎം പാനല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.  

നടപടികള്‍ക്ക് വിധേയമാക്കിയ 171 ഹോ്‌സ്പിറ്റലുകള്‍ക്ക് 4.5 കോടി രൂപയോളം പിഴയും ചുമത്തി.  ആശുപത്രികളുടെ പട്ടിക പിഎംജെഎവൈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.   ഗുജറാത്ത്, പഞ്ചാബ്, ചത്തീസ് ഗണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് കൂടുതലായി തട്ടിപ്പുകള്‍ പെരുകിയത്. 

രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് അവകാശപ്പെട്ട് 2018ലെ കേന്ദ്ര ബജറ്റിലാണ്  കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്.  എന്നാല്‍ പല ശാസ്ത്ര ക്രിയകളും രാജ്യത്തെ 171 ഓം ഹോസ്പിറ്റലുകള്‍ രോഗികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ചിലതരം ശസ്ത്രക്രിയകള്‍, ആന്‍ജിയോപ്ലാസ്റ്റി, ഇടുപ്പെല്ല് പുനഃസ്ഥാപനം തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് നിരക്ക് ഏകീകരിക്കാത്തതുകൊണ്ട് ആശുപ്രതികള്‍ രോഗികളുടെമകളില്‍ നിന്ന് വന്‍ തുകയാണ് പിരിച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ 171 ഹോസ്പിറ്റലുകള്‍ക്ക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരച്ചത്.  

Related Articles

© 2025 Financial Views. All Rights Reserved