
ബംഗളൂരു: വിപ്രോയുടെ ചെയര്‍മാന്‍ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൂടുതല്‍ തുക നീക്കിവെച്ചു. 52,750 കോടി രൂപയോളമാണ് അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെച്ചത്. ഇതോടെ വ്യാവസായിക പ്രമുഖരില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഏറ്റവുമധികം തുക നീക്കിവെച്ച റെക്കോര്‍ഡ് ഇനി അസിം പ്രേംജിക്ക് സ്വന്തം. 34 ശതമാനം ഓഹരിയാണ് അസിം പ്രേംജി ഫൗണ്ടെഷന്‍ സ്ഥാപകന്‍ നീക്കിവെച്ചത്.
വിദ്യാഭ്യാസ മേഖലയിലും, ജീവകാരുണ്യ മേഖലയിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാവുന്ന പ്രവര്‍ത്തനങ്ങളാകും അസിം പ്രേംജി നടത്തുക. സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ചാകും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഇതിന് മുന്‍പും വിപ്രോയുടെ സ്ഥാപകന്‍ അസിം പ്രേംജി തന്റെ സ്വന്തം ഓഹരിയില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെച്ചിരുന്നു. വിപ്രോയുടെ സ്വന്തം വിഹിതത്തില്‍ നിന്ന് 1,45,000 കോടി രൂപയോളമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഏകദേശം 67 ശതമാനം വരുമിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാനാണ് അസിം പ്രേംജി കൂടുതല്‍ തുക നീക്കിവെച്ചത്.