പതഞ്ജലി ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്; പ്രവേശനം ഉടനെന്ന് ബാബ രാംദേവ്

July 21, 2021 |
|
News

                  പതഞ്ജലി ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്; പ്രവേശനം ഉടനെന്ന് ബാബ രാംദേവ്

ന്യൂഡല്‍ഹി: ബാബരാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പതഞ്ജലിയുടെ ഐപിഒ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ഞജലിയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വൈകാതെ ഉണ്ടാവുമെന്ന് ബാബ രാംദേവും പ്രതികരിച്ചു.

നിലവിലെ ഓഹരി ഉടമകളുടെ താല്‍പര്യം പരിഗണിച്ചാവും ഐപിഒ നടത്തുക. രുചി സോയയുമായുള്ള ഇടപാടിലൂടെ പതഞ്ജലി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു. കോവിഡ് കാലത്ത് കമ്പനിയുടെ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

2021 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടിയുടെ വരുമാനമാണ് പതഞ്ജലി ഗ്രൂപ്പിന് ഉണ്ടായത്. ഇതില്‍ 16,318 കോടിയും രുചി സോയയുടെ ഉല്‍പന്നങ്ങള്‍ വിറ്റാണ് നേടിയത്. 2019ലാണ് രാംദേവ് രുചി സോയയെ ഏറ്റെടുക്കുന്നത്. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയിലേക്കും കമ്പനി ചുവടുവെക്കാന്‍ ഒരുങ്ങുന്നത്.

Related Articles

© 2025 Financial Views. All Rights Reserved