
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതജ്ഞലി ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പതജ്ഞലി പ്രതീക്ഷിച്ച രീതിയില്‍ വിപണി രംഗത്ത് നിന്ന്‌വരുമാനം നേടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളെ ഒപ്പം നിര്‍ത്തുന്നതിനും വിപണി രംഗത്ത് കൂടുതല്‍ ഇടം നേടാനും പതജ്ഞലി പുതിയ തന്ത്രങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പതജ്ഞലിയുടെ വിവിധ ഉത്പ്പന്നങ്ങളില്‍ 50 ശതമാനം വരെ വിലക്കിഴിവ് ഏര്‍പ്പെടുത്താന്‍ കമ്പനി അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ സ്റ്റോറൂമില്‍ ബാക്കിയാണെന്നും ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതെന്നുമാണ് ആരോപണം. ഇതാദ്യമായാണ് പതജ്ഞലി ഗ്രൂപ്പ് വന്‍ വിലക്കിഴിവ് പ്രഖ്യാപിക്കുന്നത്.
എഫ്എംസിജി മേഖലയിലെ വിവധ ഉത്പ്പന്നങ്ങളിലാണ് കമ്പനി കൂടുതല്‍ വിലക്കിഴിവ് ഏര്‍പ്പെടുത്തയിട്ടുള്ളത്. വിലക്കിഴിവ് നല്‍കി ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം ബാബാരാംദേവ് പ്രതീക്ഷിച്ച പോലെ പതജ്ഞലിയുടെ ഉത്പ്പന്നങ്ങളില്‍ നിന്ന് വന്‍ നേട്ടം കൊയ്യാന്‍ സാധ്യമായിട്ടില്ല. വന്‍ ലാഭത്തിലോടിയ പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞതിന്റെ പ്രധാന കാരണം വിതരണത്തലുണ്ടായ മാറ്റങ്ങളാണെന്ന് പറയപ്പെടുന്നു.ഉത്പന്നങ്ങള്‍ സ്വീകരിക്കുന്നവരെ കമ്പനിക്ക് ആകര്‍ഷിക്കാന്‍ പറ്റാത്തതും പ്രധാന കാര്യമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിപണയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. വിതരണ മേഖലയിലുള്ള മാറ്റങ്ങളാണ് പതജ്ഞലി ഗ്രൂപ്പിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2013ല്‍ മാര്‍ച്ചോടെ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനം കുറഞ്ഞിരുന്നു.8,148 കോടി രൂപയായി പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയുകയും ചെയ്തു.അതേസമയം പതജ്ഞലി ഗ്രൂപ്പ് മൂന്ന് വര്‍ഷം കൊണ്ട് 2,0000 കോടി രൂപയുടെ വിറ്റ് വരവ് ഉണ്ടാക്കുമെന്ന് ബാബാരാംദേവ് പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച 10000 രൂകാടി രൂപയില്‍ നിന്ന് 500 കോടിയായി കുറയുകയും ചെയ്തു. വിതരണത്തിലുണ്ടായ മാറ്റങ്ങളാണ് പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്കിടിഞ്ഞത്. പതജ്ഞലി ഗ്രൂപ്പിന്റെ ഉത്പന്നം വേണ്ട വിധത്തില്‍ വിതരണം ചെയ്യാന്‍ പറ്റാത്തതാണ് സാമ്പത്തികമായ വളര്‍ച്ചയില്‍ പിന്നോട്ടടിച്ചത്. ഉത്പന്നങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കുന്നവരുടെ ഇടയിലേക്കെത്തിക്കാന്‍ പതജ്ഞലി ഗ്രൂപ്പിന് കഴിയാത്തത് മൂലമാണ് സാമ്പത്തിക വളര്‍ച്ച താഴേക്കിടിഞ്ഞതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.