50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാഡ് ബാങ്കിന് കൈമാറും: യൂണിയന്‍ ബാങ്ക് സിഇഒ

April 07, 2022 |
|
News

                  50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാഡ് ബാങ്കിന് കൈമാറും: യൂണിയന്‍ ബാങ്ക് സിഇഒ

ന്യൂഡല്‍ഹി: 50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ ഏപ്രില്‍ അവസാനത്തോടെ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് (എന്‍എആര്‍സിഎല്‍) കൈമാറുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജ്കിരണ്‍ റായ് ജി. നടപടിക്രമങ്ങളില്‍ വന്ന കാലതാമസം മൂലം ഇത്തരത്തിലുള്ള 15 ബാഡ് ലോണ്‍ അക്കൗണ്ടുകള്‍ എന്‍എആര്‍സിഎല്ലിന് കൈമാറാന്‍ സാധിച്ചില്ല.

38 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 82,845 കോടി രൂപ ലഭിക്കാനുണ്ടെന്നും ഇവ സംബന്ധിച്ച നടപടികളെടുക്കാന്‍ എന്‍എആര്‍സിഎല്ലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു. ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ 2022 മാര്‍ച്ച് 31-നകം 50,000 കോടി രൂപയുടെ 15 നിഷ്‌ക്രിയ അക്കൗണ്ടുകള്‍ കൈമാറാന്‍ ബാങ്കുകള്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച സ്ഥാപനമാണ് ബാഡ് ബാങ്ക് അഥവാ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍). ബാങ്കുകളുടെ കൈയിലുള്ള ഇത്തരം നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) പണം കൊടുത്തു വാങ്ങുകയാണ് ബാഡ് ബാങ്ക് ചെയ്യുന്നത്. ബാങ്കുകള്‍ക്ക് നിശ്ചിത ശതമാനം തുക ആദ്യം നല്‍കും.

ബാക്കി തുക അവശേഷിക്കുന്ന ആസ്തികള്‍ വിറ്റ് പണം ലഭിച്ചിട്ടാണ് നല്‍കുക. വലിയ തുകയ്ക്കുള്ള എന്‍പിഎകളായിരിക്കും ബാഡ് ബാങ്ക് വാങ്ങുക. ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയാസ്തികള്‍ ബാങ്കുകളില്‍ നിന്നും വാങ്ങുന്നതിനുള്ള അനുമതി ഗവണ്‍മെന്റ് ബാഡ് ബാങ്കിന് നല്‍കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved