
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായബജാജ് ആട്ടോയ്ക്ക് തിരിച്ചിടി നേരിട്ടതായി റിപ്പോര്‍ട്ട്. കമ്പനിയുടെ വില്‍പ്പനയില്‍ മൂന്ന് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബജാജ് ആട്ടോയുടെ വില്‍പ്പന ജനുവരി മാസത്തില്‍ മൂന്ന് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 394,473 യൂണിറ്റായി ചുരുങ്ങി. എന്നാല്‍ 2019 ല്‍ കമ്പനിയുടെ ആകെ വില്‍പ്പന 4,07,150 യൂണിറ്റായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ആഭ്യന്തര വില്‍പ്പനയില്‍ 16.6 ശതമാനം ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 1,92,872 യൂണിറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാല്‍ മുന്‍വര്‍ഷം കമ്പനി ആകെ വിറ്റഴിച്ചത് 2,31,461 യൂണിറ്റ് വാഹനമായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്ര വാഹന വില്‍പ്പനയിലും 22.4 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഇരുചക്ര വാഹന വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇരു ചക്ര വാഹന വില്‍പ്പന ജനുവരിയില്‍ 1,57,796 യൂണിറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ വില്‍പ്പന 203,358 യൂണിറ്റായിരുന്നു രേഖപ്പെടുത്തിയത്.