
ന്യൂഡല്‍ഹി: ബജാജ് ഓട്ടോയുടെ വില്‍പനയില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ വില്‍പ്പന 2,78,097 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,04,624 ആയിരുന്നു. ആഭ്യന്തര വില്‍പ്പന 34 ശതമാനം ഇടിഞ്ഞ് 1,51,189 യൂണിറ്റായി. 2019 ജൂണില്‍ ഇത് 2,29,225 യൂണിറ്റായിരുന്നുവെന്ന് ബജാജ് ഓട്ടോ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
മൊത്തം ഇരുചക്രവാഹന വില്‍പ്പന 27 ശതമാനം ഇടിഞ്ഞ് 2,55,122 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 3,51,291 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്ര വാഹന വില്‍പ്പന കഴിഞ്ഞ മാസം 1,46,695 യൂണിറ്റായിരുന്നു. അതേസമയം 2019 ജൂണില്‍ 1,99,340 യൂണിറ്റായിരുന്നു ഇത്. 26 ശതമാനം ഇടിവാണിത് സൂചിപ്പിക്കുന്നത്.
വാണിജ്യ വാഹന വില്‍പ്പനയില്‍ 57 ശതമാനം ഇടിവ് രേഖപ്പെടുത്തി 22,975 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 53,333 യൂണിറ്റായിരുന്നു. ആഭ്യന്തര വില്‍പ്പനയില്‍ 85 ശതമാനം ഇടിവുമുണ്ടായി. 4,494 യൂണിറ്റായി. 2019 ജൂണില്‍ 29,885 യൂണിറ്റായിരുന്നു. കയറ്റുമതിയിലും ഇടിവുണ്ടായതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മാസം കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 1,26,908 യൂണിറ്റായി. 2019 ജൂണില്‍ ഇത് 1,75,399 യൂണിറ്റായിരുന്നു. ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 64 ശതമാനം ഇടിഞ്ഞ് 4,43,103 യൂണിറ്റായി. 2019-20 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 12,47,174 യൂണിറ്റായിരുന്നു.