ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന രാഹുല്‍ ബജാജ് വിട വാങ്ങി

February 12, 2022 |
|
News

                  ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന രാഹുല്‍ ബജാജ് വിട വാങ്ങി

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് (83) അന്തരിച്ചു. പുണെയില്‍ അര്‍ബുദ ചികിത്സയ്ക്കിടെയാണ് അന്ത്യം. വാഹന നിര്‍മാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. ബജാജിന്റെ വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിലില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 1986ല്‍ ഇന്ത്യന്‍ എയല്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹിച്ചു. 2001ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved