വായ്പ വിതരണത്തില്‍ മികച്ച നേട്ടം കൊയ്ത് ബന്ധന്‍ ബാങ്ക്; ഒരു ലക്ഷം കോടി രൂപ വായ്പയായി നല്‍കി

April 06, 2022 |
|
News

                  വായ്പ വിതരണത്തില്‍ മികച്ച നേട്ടം കൊയ്ത് ബന്ധന്‍ ബാങ്ക്; ഒരു ലക്ഷം കോടി രൂപ വായ്പയായി നല്‍കി

ന്യൂഡല്‍ഹി: പോയ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വായ്പ വിതരണത്തില്‍ മികച്ച വിതരണം കാഴ്ചവച്ച് ബന്ധന്‍ ബാങ്ക്. ബാങ്ക് ഒരു ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് നടത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബന്ധന്‍ ബാങ്ക്, ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വായ്പാ വിതരണം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതായി അറിയിച്ചു. ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

1,01,359 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ മൊത്തം വായ്പ വിതരണ മൂല്യം. അതേസമയം നിക്ഷേപങ്ങള്‍ പ്രതിവര്‍ഷം 24 ശതമാനം വര്‍ധിച്ച് 96,331 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടുകളുകളിലെ (സിഎഎസ്എ) നിക്ഷേപം 18 ശതമാനം വര്‍ധിച്ച് 40,072 കോടി രൂപയിലെത്തിയതായി ബാങ്ക് അറിയിച്ചു.

നാലാം പാദത്തില്‍ ബാങ്കിന്റെ റീട്ടെയില്‍ നിക്ഷേപം 21 ശതമാനം ഉയര്‍ന്ന് 74,441 കോടി രൂപയായി. ബള്‍ക്ക് ഡെപ്പോസിറ്റുകള്‍ 32 ശതമാനം ഉയര്‍ന്ന് 21,890 കോടി രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപത്തില്‍ റീട്ടെയില്‍ പോര്‍ട്ട്‌ഫോളിയോയുടെ സംഭാവന 77 ശതമാനമായിരുന്നു. എന്നാല്‍ 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 85 ശതമാനമുണ്ടായിരുന്നു. ബാങ്കിന്റെ ലോണ്‍ കവറേജ് അനുപാതം ഏകദേശം 129 ശതമാനമായിരുന്നു. എന്നാല്‍ ശേഖരണ കാര്യക്ഷമത 96 ശതമാനമാണ് രേഖപ്പെടുത്തിയത്. മുന്‍ പാദത്തില്‍ 93 ശതമാനമാണ് രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved