
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ബന്ധന്‍ ബാങ്കിന് നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 972 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കന്നത്. ഏകദേശം 99.28 ശതമാനം വര്‍ധനവാണ് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തിലെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത് 487.65 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുളഅളത്.
ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം 41.84 ശതമാനം വര്‍ധിച്ച് 1,529 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ രേഖപ്പെടുത്തിയത് 1,078 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബാങ്കിന്റെ അറ്റപലിശേതര വരുമാനത്തില്‍ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശേതര വരുമാനം 56.96 ശതമാനം ഉയര്‍വന്ന് ്361 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ പലിശേതര വരുമാനം 230 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.