കര്‍ണാടക എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 20 ലക്ഷം രൂപ കവര്‍ന്നു; എംപിയുടെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഹാക്ക് ചെയ്തു ഹാക്കര്‍മാരുടെ വന്‍ തട്ടിപ്പ്

February 13, 2019 |
|
News

                  കര്‍ണാടക എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 20 ലക്ഷം രൂപ കവര്‍ന്നു; എംപിയുടെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഹാക്ക് ചെയ്തു ഹാക്കര്‍മാരുടെ വന്‍ തട്ടിപ്പ്

ന്യൂഡല്‍ഹി:കര്‍ണാടക എംപിയും, ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ശോഭനാ കരന്ത്‌ലജയുടെ ബാങ്ക് അക്കൗണ്ടും, ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി. എസ്ബിഐ ഡല്‍ഹി ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. 

കഴിഞ്ഞ ദിവസം ഇടപാടുകള്‍ക്കായി ബാങ്കില്‍ പോയപ്പോഴാണ് എംപിയുടെ പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടന്ന കാര്യം ബോധ്യപ്പെട്ടത്. ഉടുപ്പി, ചിക്കമംഗളൂരു എംപിയാണ് ശോഭന കരന്തലജ. മൊബൈല്‍ ബാങ്കിങ് വഴി എംപി ഇടപാട് നടത്താന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതെന്നാണ് നിഗമനം. 

എംപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന ഡല്‍ഹി പാര്‍ലമെന്റ് പോലീസില്‍ എംപി പരാതിയും നല്‍കി. എംപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

 

Related Articles

© 2025 Financial Views. All Rights Reserved