ബാങ്ക് ജീവനക്കാര്‍ക്ക് ആശ്വാസം; ഈ മാസം മുതല്‍ ശമ്പളം വര്‍ധിക്കും

August 13, 2021 |
|
News

                  ബാങ്ക് ജീവനക്കാര്‍ക്ക് ആശ്വാസം; ഈ മാസം മുതല്‍ ശമ്പളം വര്‍ധിക്കും

ന്യൂഡല്‍ഹി: ഈ മാസം മുതല്‍ ബാങ്ക് ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും. ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഈ മാസം പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഓഗസ്റ്റ്- ഒക്ടോബര്‍ കാലയളവില്‍ ക്ഷാമബത്തയില്‍ 2.1 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ക്ഷാമബത്ത 27.79 ശതമാനമായി ഉയര്‍ന്നു.

പുതിയ ശമ്പള പരിഷ്‌കരണ ഘടന അനുസരിച്ചാണ് വര്‍ധന വരുത്തിയത്. എട്ടുലക്ഷം ബാങ്ക് ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. ക്ഷാമബത്ത വര്‍ധിപ്പിച്ചത് ശമ്പളത്തില്‍ നേരിട്ട് പ്രതിഫലിക്കും. അടിസ്ഥാന വേതനത്തെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്.പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് വേണ്ടിയാണ് ക്ഷാമബത്ത. ചില്ലറവില്‍പ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്തയില്‍ മാറ്റം വരുത്തുന്നത്. സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്കാണ് പ്രധാനമായി ക്ഷാമബത്ത നല്‍കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved