വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ബാങ്ക് അവധി; അറിയാം

August 17, 2021 |
|
News

                  വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ബാങ്ക് അവധി; അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ബാങ്ക് അവധി. കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാകും 5 ദിവസം അടച്ചിടുക. വ്യാഴാഴ്ച മുഹറം, വെള്ളി-ഒന്നാം ഓണം, ശനി-തിരുവോണം, ഞായര്‍-അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധി ദിവസങ്ങള്‍. ആഗസ്റ്റ് മാസത്തില്‍ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല. ബാങ്ക് ഇടപാടുകള്‍ നടത്താനുള്ളവര്‍ അവധി ദിവസങ്ങള്‍ മനസിലാക്കി തിരക്ക് ഒഴിവാക്കാന്‍ വേണ്ട കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

Related Articles

© 2025 Financial Views. All Rights Reserved