ഈ മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

March 01, 2022 |
|
News

                  ഈ മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകള്‍ക്ക് ഉള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ ബാങ്കുകള്‍ക്കും ഒപ്പം പൊതുമേഖലാ ബാങ്കുകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ അവധി അനുവദിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളില്‍ മാറ്റമുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 13 ദിവസം  ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മഹാശിവരാത്രിയായ  മാര്‍ച്ച് ഒന്ന് മുതല്‍  27 വരെയുള്ള അവധി ദിവസങ്ങള്‍ ഇവയാണ്.


    മാര്‍ച്ച് 1 - മഹാശിവരാത്രി
    മാര്‍ച്ച് 3 - ലൊസര്‍ (വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുവര്‍ഷം)
    മാര്‍ച്ച് 4 - ചപ്ചര്‍ കട് (മിസോറാം)
    മാര്‍ച്ച് 6 - ഞായറാഴ്ച
    മാര്‍ച്ച് 12 - രണ്ടാം ശനി
    മാര്‍ച്ച് 13 - ഞായറാഴ്ച
    മാര്‍ച്ച് 17 - ഹോളിക ദഹന്‍
    മാര്‍ച്ച് 18 - ഹോളി
    മാര്‍ച്ച് 19 - ഹോളി
    മാര്‍ച്ച് 20 - ഞായറാഴ്ച
    മാര്‍ച്ച് 22 - ബിഹാര്‍ ദിവസ്
    മാര്‍ച്ച് 26 - നാലാം ശനിയാഴ്ച
    മാര്‍ച്ച് 27 - ഞായറാഴ്ച

Read more topics: # bank holidays,

Related Articles

© 2025 Financial Views. All Rights Reserved