ഒക്ടോബറില്‍ 14 ദിവസം ബാങ്ക് അവധി; ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

October 01, 2020 |
|
News

                  ഒക്ടോബറില്‍ 14 ദിവസം ബാങ്ക് അവധി; ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

വിവിധ അവധി ദിവസങ്ങള്‍ കാരണം ഇന്ത്യയിലെ സ്വകാര്യ, പൊതു ബാങ്കുകള്‍ 2020 ഒക്ടോബറില്‍ 14 ദിവസം അടച്ചിടും. എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് എല്ലാ പൊതു അവധി ദിവസങ്ങളിലും ബാങ്കുകള്‍ അടച്ചിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്തെ ആശ്രയിച്ച് ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യാസപ്പെടാം.

വിവിധ സംസ്ഥാനങ്ങളിലെ നിരവധി മതപരമായ ഉത്സവങ്ങള്‍ കാരണവും ബാങ്കുകള്‍ക്ക് അവധി ലഭിക്കും. പ്രാദേശിക അവധി ദിനങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കുന്നത്. റിസര്‍വ് ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, 2020 ഒക്ടോബറിലെ ബാങ്ക് അവധി ദിവസങ്ങളില്‍ മഹാത്മാഗാന്ധി ജയന്തി, മഹാശപ്തമി, ദസറ, ഈദ്-ഇ-മിലാദ് തുടങ്ങിയ വിവിധ ആഘോഷങ്ങളും ഉള്‍പ്പെടുന്നു. ബാങ്ക് അവധി ദിവസങ്ങളില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചെന്ന് വരില്ല.

2020 ഒക്ടോബര്‍ മാസത്തെ ബാങ്ക് പൊതു അവധി ദിനങ്ങളുടെ പട്ടിക പരിശോധിക്കാം. ഈ അവധികള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.

    ഒക്ടോബര്‍ 2 വെള്ളിയാഴ്ച - മഹാത്മാഗാന്ധി ജയന്തി
    ഒക്ടോബര്‍ 4 ഞായര്‍ - പൊതു അവധിദിനം
    ഒക്ടോബര്‍ 10 ശനിയാഴ്ച - രണ്ടാം ശനിയാഴ്ച
    ഒക്ടോബര്‍ 11 ഞായര്‍ - പൊതു അവധിദിനം
    ഒക്ടോബര്‍ 18 ഞായര്‍- പൊതു അവധിദിനം
    ഒക്ടോബര്‍ 25 ഞായര്‍ - പൊതു അവധിദിനം

പ്രാദേശിക അവധികള്‍

    ഒക്ടോബര്‍ 8 വ്യാഴം - ചെല്ലം പ്രാദേശിക അവധി (പ്രാദേശികം)
    ഒക്ടോബര്‍ 17 ശനിയാഴ്ച - കതി ബിഹു (അസം)
    ഒക്ടോബര്‍ 23 വെള്ളിയാഴ്ച - മഹാശപ്തമി പ്രാദേശിക അവധി (ചില സംസ്ഥാനങ്ങള്‍ക്ക് ബാധകം)
    ഒക്ടോബര്‍ 24 ശനിയാഴ്ച - മഹാശപ്തമി പ്രാദേശിക അവധി ദിനം (ചില സംസ്ഥാനങ്ങള്‍ക്ക് ബാധകം)
    ഒക്ടോബര്‍ 26 തിങ്കളാഴ്ച - വിജയ ദശാമി (പല സംസ്ഥാനങ്ങള്‍ക്കും ബാധകം)
    ഒക്ടോബര്‍ 29 വ്യാഴം- മിലാദ്-ഇ-ഷെരീഫ്, പ്രാദേശിക അവധി (പ്രാദേശികം)
    ഒക്ടോബര്‍ 30 വെള്ളിയാഴ്ച - ഈദ്-ഇ-മിലാദ് (പല സംസ്ഥാനങ്ങള്‍ക്കും ബാധകം)
    ഒക്ടോബര്‍ 31 ശനിയാഴ്ച - മഹര്‍ഷി വാല്‍മീകി, സര്‍ദാര്‍ പട്ടേല്‍ ജയന്തി, പ്രാദേശിക അവധി (പ്രാദേശികം)

Related Articles

© 2025 Financial Views. All Rights Reserved