മാര്‍ച്ച് പാദത്തില്‍ 1,779 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ

May 14, 2022 |
|
News

                  മാര്‍ച്ച് പാദത്തില്‍ 1,779 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 1,779 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അതേ പാദത്തില്‍ ബാങ്ക് 1,047 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം 20,695.90 കോടി രൂപയായി കുറഞ്ഞു. 2020-21 ലെ ഇതേ കാലയളവില്‍ ഇത് 21,501.94 കോടി രൂപയായിരുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ബാങ്ക് 7,272.28 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു, 2020-21 ല്‍ ഇത് 828.95 കോടി രൂപയായിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ മൊത്തം വരുമാനം മുന്‍വര്‍ഷം 83,429 കോടി രൂപയില്‍ നിന്ന് 81,364.73 കോടി രൂപയായി കുറഞ്ഞു.

2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അറ്റപലിശ മാര്‍ജിന്‍ 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് 36 ബിപിഎസ് വര്‍ധനയോടെ 3.08 ശതമാനമാണ്. ആസ്തി നിലവാരത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2021 മാര്‍ച്ച് അവസാനത്തോടെ 8.87 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ച് അവസാനത്തോടെ മൊത്ത അഡ്വാന്‍സിന്റെ 6.61 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി 66,671 കോടി രൂപയില്‍ നിന്ന് 54,059 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയും 3.09 ശതമാനത്തില്‍ നിന്ന് (21,780 കോടി രൂപ) 1.72 ശതമാനമായി (13,365 കോടി രൂപ) കുറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved