
ന്യൂഡല്‍ഹി: നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡില്‍ (എന്‍എആര്‍സിഎല്‍) ഏകദേശം 109 കോടി രൂപ നിക്ഷേപിച്ചതായി റെഗുലേറ്ററി ഫൈലിങില്‍ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
2022 മാര്‍ച്ച് 21 ശേഷം എന്‍എആര്‍സിഎല്ലില്‍ ബാങ്കിന്റെ ഓഹരി പങ്കാളിത്തം ഇതോടെ 9 ശതമാനമാകും. 2021 ജൂലൈയില്‍ ആരംഭിച്ച എന്‍എആര്‍സിഎല്‍ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള ഒരു അസറ്റ് പുനര്‍നിര്‍മ്മാണ കമ്പനിയാണ്.
ഏറ്റവുമൊടുവില്‍ ബിഎസ്ഇയില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ ഒന്നിന് 47.50 രൂപയില്‍ ക്ലോസ് ചെയ്തു. മുമ്പത്തെ ക്ലോസിനേക്കാള്‍ 1.14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.