ഈയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് 3 ദിവസം മാത്രം; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

May 08, 2021 |
|
News

                  ഈയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് 3 ദിവസം മാത്രം; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവൃത്തി ദിനത്തിലും മാറ്റം. ബാങ്കുകള്‍ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ മൂന്ന് ദിവസങ്ങളില്‍ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ബാങ്കിങിതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) പ്രവര്‍ത്തന സമയത്തിലും മാറ്റം ഉണ്ട്.
 
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും തുറന്ന് പ്രവര്‍ത്തിക്കുക. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് അസോസിയേഷന്‍ ഓഫ് നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ നല്‍കി വരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ തുടരും.

സംസ്ഥാനത്ത് 8 ന് രാവിലെ ആറ് മുതലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 16 വരെയാണ് സംസ്ഥാനം സമ്പൂര്‍ണമായും അടച്ചിടുക. അവശ്യസര്‍വ്വീസുകള്‍ എല്ലാം തന്നെ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

Related Articles

© 2024 Financial Views. All Rights Reserved