കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം; 10 മണി മുതല്‍ 2 മണി വരെ മാത്രം

April 21, 2021 |
|
News

                  കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം; 10 മണി മുതല്‍ 2 മണി വരെ മാത്രം

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഇന്ന് മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നും, അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved