6 വര്‍ഷവും 6 മാസവും കൊണ്ട് ബാങ്കുകള്‍ തിരിച്ചുപിടിച്ച കിട്ടാക്കടം 7,34,542 കോടി രൂപ

March 17, 2022 |
|
News

                  6 വര്‍ഷവും 6 മാസവും കൊണ്ട് ബാങ്കുകള്‍ തിരിച്ചുപിടിച്ച കിട്ടാക്കടം 7,34,542 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷവും ആറ് മാസവും കൊണ്ട് ബാങ്കുകള്‍ തിരിച്ചുപിടിച്ച കിട്ടാക്കടം 7,34,542 കോടി രൂപ. നിഷ്‌ക്രിയ ആസ്തി, എഴുതിത്തള്ളിയ വായ്പകള്‍, വായ്പാ തട്ടിപ്പായി രേഖപ്പെടുത്തിയ തുകകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ ആറ് വര്‍ഷവും ഈ സാമ്പത്തിക വര്‍ഷത്തിലെ ആറ് മാസവും കൊണ്ട് കിട്ടാക്കടം തിരികെ പിടിച്ചതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട് പറഞ്ഞു.

തട്ടിപ്പ് തുകകള്‍ മാത്രമായി, കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷങ്ങളിലും, നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 വരെയുമുള്ള കാലത്ത് 55,895 കോടി രൂപ തിരിച്ചുപിടിച്ചതായി മന്ത്രി പറഞ്ഞു. 2016ല്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് വഞ്ചന ഇടപാടുകളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ബാങ്കുകളിലെ തട്ടിപ്പുകള്‍ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ വിപുലമായ ഘടനാപരവും, നടപടിക്രമപരവുമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2015-16 വര്‍ഷത്തില്‍ 68,962 കോടി രൂപയായിരുന്ന തട്ടിപ്പ്, 2020-21ല്‍ 11,583 കോടി രൂപയായി കുറയാന്‍ ഈ നടപടികള്‍ സഹായിച്ചുവെന്നും, 2021-22 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ബാങ്ക് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട തുക 648 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: # NPA,

Related Articles

© 2025 Financial Views. All Rights Reserved