ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം സഫലമാകുന്നു; ചെറുകിട സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ 75,426 കോടി രൂപ അനുവദിച്ചു

June 24, 2020 |
|
News

                  ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം സഫലമാകുന്നു; ചെറുകിട സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ 75,426 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ പാക്കേജില്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം ചെറുകിട സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് 75,426 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. പദ്ധതിയിലൂടെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 32,894.86  കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞതായും അറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ ചെറുകിട ബിസിനസുകാര്‍ക്ക് പെട്ടെന്ന് ലോണ്‍ ലഭ്യമാക്കുന്നതിനായി പ്രഖ്യാപിച്ചതാണ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതി.പൊതുമേഖലാ ബാങ്കുകളിലൂടെയാണ് എംഎസ്എംഇകള്‍ക്കു വിതരണം ചെയ്ത തുകയുടെ മൂന്നില്‍ രണ്ട് ഭാഗവും നല്‍കിയത്്. ഇതുവരെ 700,000 എംഎസ്എംഇ അക്കൗണ്ടുകള്‍  പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഒക്ടോബര്‍ അവസാനം വരെയാണ് 3 ട്രില്യണ്‍ രൂപയുടെ ഈ പാക്കേജ് സജീവമായിരിക്കുക.

ലോണ്‍ അനുവദിച്ചിട്ടുള്ള ബാങ്കുകളുടെ വിവരങ്ങള്‍ ധനമന്ത്രി പങ്കു വെച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചാല്‍ പരാതി നല്‍കാം. 42,739.12 കോടി രൂപയും പൊതുമേഖലാ ബാങ്കുകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ക്ക് 32,687.27 കോടി രൂപയും. ഇതില്‍ 22,197.54 കോടി രൂപ വിവിധ പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ ലോണായി നല്‍കിയിട്ടുണ്ട്. 10,697.33 കോടി രൂപയാണ് സ്വകാര്യ ബാങ്കുകള്‍ ലോണ്‍ അനുവദിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved