
ന്യൂഡല്‍ഹി: രാജ്യത്ത് വായ്പാ വിതരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ ബാങ്കുകള്‍ 400 ജില്ലകളില്‍ വായ്പാ മേള സംഘടിപ്പിക്കാനൊരുങ്ങുന്നു. വായ്പാ മേളയിലൂടെ ബാങ്കകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പാ മേള സംഘടിപ്പിക്കാനൊരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ വായ്പാ മേള നടത്താനുള്ള നീക്കം നടത്തുന്നത്. ഒരു ഉപക്താക്കളിലൂടെ മിനിമം അഞ്ച് പേരിലേക്കെങ്കിലും വായ്പയുടെ ഗുണമേന്‍മ എത്തിക്കുകയെന്നതാണ് മേളയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിപണി രംഗത്ത് നേരിടുന്ന മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാനും, ചെറുകിട ഇടത്തരം മേഖലയുടെ വളര്‍ച്ച കാര്യക്ഷമമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റെടുക്കാന്‍ കാരണം. അതേസമയം ചെറുകിട ഇടത്തരം സംഭരങ്ങള്‍ നല്‍കിയ വായ്പ (എസ്എംഇ) വിഭാഗത്തില്‍ നല്‍കിയ വായ്പകളിലെ സമ്മര്‍ദ്ദിത ആസ്തികളെ നിഷ്‌ക്രിയ ആസ്ിയായി ബാങ്കുകള്‍ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കിയട്ടുണ്ട്.വായ്പാ മേളയിലൂടെ പൊതുജനങ്ങള്‍ക്ക് വായ്പാ വിവരങ്ങള്‍ നല്‍കും. മേളയിലൂടെ ബാങ്കുകള്‍ ലക്ഷ്യമിടുന്നത് ഉപഭോക്താക്കള്‍ക്ക് വായ്പയുടെ ഗുണമേന്‍മ എത്തിക്കുകയെന്നതാണ്. മാന്ദ്യത്തില്‍ നിന്ന് കരകയറാനും, സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നത്.