74,000 രൂപയില്‍ നിന്ന് തുടക്കം, ഇന്ന് 500 കോടി രൂപയിലേറെ വിറ്റുവരവ്

November 13, 2021 |
|
News

                  74,000 രൂപയില്‍ നിന്ന് തുടക്കം, ഇന്ന് 500 കോടി രൂപയിലേറെ വിറ്റുവരവ്

ബിസിനസ് നടത്തി വിജയിപ്പിക്കുന്ന പുരുഷന്‍മാര്‍ക്കൊപ്പം നിന്ന് വെറും 23 വയസുള്ളപ്പോള്‍ ഒരു വനിത തുടങ്ങിയ ബിസിനസ്. ഇന്ന് ന്യൂയോര്‍ക്കിലെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യങ്ങളില്‍ ഒന്നാണ് ബാര്‍ബറ കോര്‍കൊറന്‍ എന്ന വനിത നയിക്കുന്ന കോര്‍കൊറന്‍ ഗ്രൂപ്പ്. ഇല്ലായ്മകളുടെയും പരിമിതികളുടെയും കഥ മാത്രം പറയാനുള്ള ബാല്യത്തെ നിശ്ചയദാര്‍ഡ്യം കൊണ്ട് മറികടന്നാണ് ബാര്‍ബറ കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. സ്വന്തം ഒരു സംരംഭം പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും മാതൃകയാണ് ബാര്‍ബറ. ഒന്നുമില്ലായ്മയില്‍ നിന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ രാജ്ഞി എന്ന പദവിയിലേക്കുള്ള യാത്ര. അതും ചെറുപ്പത്തില്‍ കണ്ട ഒരു സ്വപ്നം പിന്തുടര്‍ന്ന്.

പുരുഷന്‍മാര്‍, പ്രത്യേകിച്ച് സമ്പത്തുള്ളവര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ന്യൂയോര്‍ക്കിലെ റിയല്‍റ്റി ഡെവലപ്പര്‍ രംഗത്തേക്ക് കാര്യമായ പിടിപാടൊന്നുമില്ലാതിരുന്ന ബര്‍ബേറിയ കടന്ന് വന്ന് വിജയിച്ചെങ്കില്‍ അതിനു പിന്നില്‍ അമ്മ പകര്‍ന്ന് നല്‍കിയ ഊര്‍ജമാണ്. കുട്ടിക്കാലത്ത് സഹപാഠികളും അദ്ധ്യാപകരും ഒക്കെ ഏറെ പരിഹസിച്ചിട്ടുള്ള ഒരാള്‍ കൂടെയായിരുന്നു ഈ സംരംഭക. ന്യൂജേഴ്‌സിയിലെ ഏറെ അംഗങ്ങള്‍ ഉള്ള ഒരു ദരിദ്രകുടുംബത്തില്‍ ജനനം. ന്യൂയോര്‍ക്ക് റിയല്‍ എസ്റ്റേറ്റ് രംഗത്തെ രാജ്ഞിയാകണം എന്നതായിരുന്നു കുട്ടിക്കാലം മുതലുള്ള സ്വപ്നം.

ആത്മവിശ്വാസം നല്‍കിയത് അമ്മയായിരുന്നെങ്കിലും കാമുകന്‍ കടമായി നല്‍കിയ 1000 ഡോളര്‍ (ഏകദേശം 74,345 രൂപ) ആയിരുന്നു പ്രാരംഭ മൂലധനം. വെറും നാല് വര്‍ഷം കൊണ്ടാണ് ഈ രംഗത്ത് പുരുഷന്‍മാരോട് മല്ലടിച്ച് 400 കോടി രൂപയിലേറ വിറ്റുവരവുള്ള സാമ്രാജ്യം ബര്‍ബറ പടുത്തുയര്‍ത്തിയത്.

10 സഹോദരങ്ങള്‍ ഉണ്ടായിരുന്ന ബര്‍ബേറിയയുടെ കുടുംബം കഴിഞ്ഞിരുന്നത് രണ്ട് മുറി അപ്പാര്‍ട്ട്മന്റിലായിരുന്നു. മദ്യപാനിയായ അച്ഛനുമായി അമ്മ സ്ഥിരം കലഹവും. ഇതിനിടയില്‍ ബിരുദ പഠനം ഒക്കെ പൂര്‍ത്തിയാക്കിയെങ്കിലും ജീവിക്കാനായി 20 ജോലികള്‍ എങ്കിലും 23 വയസിനുള്ളില്‍ ഇവര്‍ക്കു ചെയ്യേണ്ടി വന്നിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നതും സ്വന്തം റിയല്‍ എസ്റ്റേറ്റ് കമ്പനി എന്ന സ്വപ്നത്തിലേക്കുള്ള വഴി തുറന്നു. കാമുകനുമായി ചേര്‍ന്നായിരുന്നു സംരംഭം എങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.

വിവാഹമോ പ്രാരാബ്ധങ്ങളോ ഒന്നുമില്ലാത്ത 23-ാം വയസിലാണ് ബാര്‍ബെറ ബിസിനസ് തുടങ്ങുന്നത്. മുഴുവന്‍ ശ്രദ്ധയും സ്വന്തം ബിസിനസില്‍ ആയിരുന്നു. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹം കഴിച്ചത്. ആദ്യ കുഞ്ഞ് ജനിച്ചത് 46-ാം വയസില്‍. നേരത്തെ വിവാഹം കഴിച്ചിരുന്നെങ്കിലോ കുഞ്ഞ് ജനിച്ചിരുന്നെങ്കിലോ ഈ വിജയം ഒരുപക്ഷേ നേടാന്‍ കഴിയുമായിരുന്നില്ല എന്ന് ബര്‍ബേറ തന്നെ രാജ്യാന്തര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് നല്‍കാനുള്ള ഉപദേശം ഏത് പ്രായത്തിലും സ്വന്തം പാഷന്‍ പിന്തുടരുക എന്ന് തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ മോട്ടിവേഷന്‍ എനിക്ക് എന്താണ് ചെയ്യാന്‍ പറ്റുക എന്ന ചോദ്യമാണ്. ഈ ചോദ്യം സ്വയം ചോദിച്ചാല്‍ വിജയിക്കാനുമാകും. ബിസിനസില്‍ ഒട്ടേറെ തിരിച്ചടികളും ബര്‍ബെറക്ക് ഉണ്ടായിട്ടുണ്ട്. 71-ാം വയസില്‍ 1,000 കോടി രൂപയോളമാണ് സ്വയം സമ്പാദിച്ച ആസ്തി.

Related Articles

© 2025 Financial Views. All Rights Reserved