വാഹന വിപണിയ്ക്ക് ഉണര്‍വ് പകരാന്‍ കേന്ദ്രം; ബാറ്ററി നിര്‍മ്മാണത്തിന് 18,100 കോടി രൂപയുടെ പദ്ധതി

May 14, 2021 |
|
News

                  വാഹന വിപണിയ്ക്ക് ഉണര്‍വ് പകരാന്‍ കേന്ദ്രം; ബാറ്ററി നിര്‍മ്മാണത്തിന് 18,100 കോടി രൂപയുടെ പദ്ധതി

വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 18,100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഓട്ടോ കാര്‍ ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ തലമുറയില്‍പ്പെട്ട 'അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററി സ്റ്റോറേജ്' സംവിധാനം ശക്തിപ്പെടുത്താനാണ് 18,100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍. ഇവയുടെ  ഉല്‍പാദനം വര്‍ധിപ്പിക്കാനും ഉല്‍പാദന ബന്ധിത ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് ഈ തുക ഉപയോഗിക്കുകയെന്നും ഇതുവഴി എസിസിയുടെ ഉത്പാദനം കൂട്ടുകയും ഇറക്കുമതി കുറയ്ക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പാക്കുകളുടെ വില കുത്തനെ കുറഞ്ഞേക്കും എന്നാണ് വിലയിരുത്തല്‍.

ഹെവി ഇന്‍ഡസ്ട്രി വകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് പുതിയ നീക്കം. ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുക. ആഗോള തലത്തിലേക്ക് ഉല്‍പാദനം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആനുകൂല്യങ്ങള്‍ നല്‍കുക. ടെന്‍ഡറിലൂടെയായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുക. ഉത്പാദനവും വില്‍പ്പനയും അടിസ്ഥാനമാക്കി ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് സാമ്പത്തികസഹായം നല്‍കും. ആനുകൂല്യം ലഭിക്കുന്നവര്‍ രണ്ടു വര്‍ഷത്തിനകം ഉല്‍പാദനം ആരംഭിക്കണം. പിന്നീടുള്ള 5 വര്‍ഷത്തേക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

Related Articles

© 2024 Financial Views. All Rights Reserved