
ന്യൂഡല്‍ഹി: ആഗോള തലത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ബിബിസി പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ന്യൂസ് റൂം നവീകരിക്കുന്നതിന്റെ ഭാഗമായി 450 ഓളം തൊഴില്‍ വെട്ടിക്കുറക്കുമെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) വ്യക്തമാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിനോദ മേഖലകളെ കൂട്ടിച്ചേര്‍ത്ത് പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി നവീകരണ പ്രവര്‍ത്തനങ്ങളുമായാണ് ബിബിസി ഇപ്പോള്‍ നീങ്ങുന്നത്. ഡിജിറ്റല്‍ രംഗത്തേക്ക് പ്രവേശിച്ച് ബിബിസിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യവും. ബിബിസിയില്‍ നിലവില്‍ 6000 പേരോളം ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുകെയ്ക്ക പുറത്ത് മാത്രമായി 1700 പേരാണ് ജോലി ചെയ്യുന്നത്. ഡിജിറ്റല്‍ ജേണലിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാകും ബിബിസി മറ്റ് മേഖലയില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യത്തില്‍ ഡിജിറ്റലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമാകില്ലെന്നാണ് ബിബിസി ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ മേഖലയില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി ബിബിസിക്ക് 80 മില്യണ്‍ പൗണ്ടാണ് ചിലവിനത്തില്‍ വേണ്ടി വരിക. പൊതു ഉടമസ്ഥതതിയില്‍ പ്രവര്‍ത്തിക്കുന്ന ബിബിസി അതിവേഗത്തില്‍ വളരുന്ന സ്ഥാപനം കൂടിയാണ്. ഒരു മാധ്യമ സ്ഥാപനം എന്ന നിലയ്ക്ക് ബിബിസി രാഷ്ട്രീയവും, സാമ്പത്തികപരവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് പലപ്പോഴും വിധേയപ്പെട്ടിട്ടുണ്ട്. മാത്രമല്ല ബ്രിട്ടനിലെ രാഷ്ട്രീയവസ്ഥയോട് ബിബിസി നല്‍കിയ വാര്‍ത്തകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യുകെ യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന ബ്രെക്‌സിറ്റ് നയങ്ങളോട് ബിബിസി നല്‍കിയ വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
മാത്രമല്ല വ്യത്യസ്ത വിഭാഗത്തില്‍ ബിബിസിയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടുകൊണ്ട് വലിയ ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. മാത്രമല്ല സ്ത്രീകളുടെയും പുരുഷന്‍രുടെയും ശമ്പളത്തില്‍ വലിയ അന്തരമുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മ്പനി ഇത്തരത്തിലുള്ള നിലപാട് മാറ്റണമെന്ന അഭിപ്രായവും ശക്തമായിരുന്നു.