വസ്തു വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ അറിയണം

February 10, 2020 |
|
News

                  വസ്തു വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ അറിയണം

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഇതിനായി വസ്തുവിന്റെ വില അനുസരിച്ച് ന്യായമായ തുക ചെലവഴിക്കേണ്ടി വരും. സ്വത്തവകാശത്തിന്റെ തെളിവായി നിലകൊള്ളുന്നതും ഈ പേപ്പറുകളാണ്. 1899 ലെ ഇന്ത്യന്‍ സ്റ്റാമ്പ് ഡ്യൂട്ടി ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം നിങ്ങള്‍ നല്‍കേണ്ട ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പ്രധാന ചെലവുകളിലൊന്നാണ്. സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍.

സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് 

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്ന നിരക്ക് 4 ശതമാനം മുതല്‍ 10 ശതമാനം വരെയാണ്. രജിസ്‌ട്രേഷന്‍ ഫീസ്, സംസ്ഥാനങ്ങളില്‍ ഉടനീളം ഒരു ശതമാനമാണ്. ഇന്ത്യന്‍ സ്റ്റാമ്പ് ഡ്യൂട്ടി ആക്ട് 1899 ലെ സെക്ഷന്‍ 3 പ്രകാരം അടച്ച ഒറ്റത്തവണ ചാര്‍ജാണ് സ്റ്റാമ്പ് ഡ്യൂട്ടി. സ്റ്റാമ്പ് ഡ്യൂട്ടി കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ കുടിശ്ശിക തുകയും രണ്ട് ശതമാനം പിഴയും അടയ്ക്കണം. യഥാര്‍ത്ഥ ബാധ്യതയുടെ 200 ശതമാനം വരെ പിഴ ഈടാക്കാം.

ഓണ്‍ലൈന്‍ സ്റ്റാമ്പ് ഡ്യൂട്ടി പേയ്‌മെന്റുകള്‍ 

സ്റ്റാമ്പ് ഡ്യൂട്ടി പേയ്‌മെന്റും പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനും ലളിതമാക്കുന്നതിന്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ ഇവയ്ക്കായി ഒരു ഓണ്‍ലൈന്‍ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. വീട് വാങ്ങുന്നവരെ അവരുടെ സ്വത്ത് രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പല സംസ്ഥാനങ്ങളും സമീപകാലത്ത് ഈ നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി

 അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ സ്വത്തിന്റെ വ്യക്തിഗത വിഹിതത്തെ അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജുകള്‍ നല്‍കണം. ഇതിനര്‍ത്ഥം 50,000 ചതുരശ്ര അടി സ്ഥലത്ത് ഒരു പ്രോജക്റ്റ് നിര്‍മ്മിക്കുകയും സമാന വലുപ്പത്തിലുള്ള യൂണിറ്റുകള്‍ 10 പേര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍, ഓരോരുത്തരും 5,000 ചതുരശ്ര അടിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ് നല്‍കണം.

സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്ക് 

സ്ത്രീകള്‍ക്കിടയില്‍ വസ്തു ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. സ്ത്രീകളുടെ പേരില്‍ വസ്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പല സംസ്ഥാനങ്ങളും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഈടാക്കുക. ഉദാഹരണത്തിന്, ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍, സ്ത്രീകള്‍ വീട് വാങ്ങിയാല്‍ വില്‍പ്പന ഡീഡിന്റെ മൂല്യത്തിന്റെ നാല് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയാല്‍ മതി. സാധാരണ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ആറ് ശതമാനമാണ്

രേഖകള്‍ 

ഒരു തര്‍ക്കമുണ്ടായാല്‍, നിങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായി കാണിക്കുന്ന പ്രമാണം പ്രോപ്പര്‍ട്ടിയിലെ നിങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ നിയമപരമായ തെളിവായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ നിയമപരമായ തെളിവായി കണക്കാക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, ഭാവിയില്‍ നിങ്ങളുടെ സ്വത്ത് വില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, രജിസ്‌ട്രേഷന്‍ നടന്നിട്ടില്ലെങ്കില്‍ വില്‍പ്പന ബുദ്ധിമുട്ടായിരിക്കും

സംസ്ഥാന നിയമങ്ങള്‍ 

സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, മഹാരാഷ്ട്രയില്‍ സ്റ്റാമ്പ് ഡ്യൂട്ടി, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ എന്നിവ നിയന്ത്രിക്കുന്ന ബോംബെ സ്റ്റാമ്പ് ആക്റ്റ് 1958 ഉണ്ട്. ഗുജറാത്ത്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും സ്വന്തമായി സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങളുണ്ട്.

ഉയര്‍ന്ന സ്റ്റാമ്പ് 

ഡ്യൂട്ടി നിരക്കുകള്‍ ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ കാരണം ഇന്ത്യയില്‍ വീട് വാങ്ങുന്നവര്‍ ചിലപ്പോള്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്ക്കുന്നു. ഇത് സര്‍ക്കാരിന്റെ വരുമാന ശേഖരണത്തെ സാരമായി ബാധിക്കും. മറ്റ് സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ കൂടുതലാണ്. ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഈടാക്കുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved