
തിരുവനന്തപുരം: കേരളത്തില്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും, ആസ്തിയുള്ളതുമായ പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്ര പൊതുമേഖലാ കമ്പനിയായ ബെമല്‍ സ്വകാര്യവ്തക്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 54 ശതമാനം ഓഹരിയില്‍ 26 ശതമാനമാണ് കേന്ദ്ര സക്കാര്‍ വിറ്റഴിച്ച് മൂലധന സമാഹരണ ലക്ഷ്യമിടുന്നത്.
അതേസമയം കേരളത്തില്‍ വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനിയാണ് ബെമല്‍. ബെമലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. 1964ല്‍ കേന്ദ്ര സര്‍ക്കാര്‍ ആറര കോടി മുതല്‍ മുടക്കില്‍ സ്ഥാപിച്ചതണ് ബെമല്‍. രാജ്യസുരക്ഷ വാഹനങ്ങള്‍, റെയില്‍വേ, മെട്രോ കോച്ചുകള്‍ എന്നിവ പ്രധാനമായി നിര്‍മ്മിക്കുന്നതും ബെമലിലാണ്. പാലക്കാട് കഞ്ചിക്കോടിന് പുറമേ ബെംഗളൂരു, മൈസൂര്‍, കോളാര്‍ ഖനി എന്നിവിടങ്ങളിലായി ആകെ നാല് നിര്‍മ്മാണ യൂണിറ്റാണ് ബെമലിനുള്ളത്. 2016ല്‍ തുടങ്ങിയ വച്ച സ്വകാര്യവത്ക്കരണ നീക്കം പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചെങ്കിലും ഇപ്പോള്‍ വീണ്ടും നടപ്പിലാക്കാനുല്‌ള നീത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ 50,000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനിയാണ് ബെമല്‍. ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി വീണ്ടും കമ്പനിയുടെ മൂല്യം കണക്കാക്കുന്നതിനുള്ള നീക്കം കേന്ദ്രം തുടങ്ങിയെന്നാണ് സൂചന. ഓഹരി വില്‍പനയ്ക്കുളള താത്പര്യപത്രം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു. ഓഹരികള്‍ വില്‍ക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് കമ്പനിയിലുള്ള ഓഹരി വിഹിതം 54 ശതമാനത്തില്‍ നിന്ന് 28 ആയി കുറയും ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ ബിപിസിഎല്‍ അടക്കമുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണിപ്പോള്‍ കേന്ദ്രം. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വിറ്റഴിക്കാനുള്ള നീക്കമാണ് നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിനെതിരെയും ഇപ്പോള്‍ പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍.