വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തോട്ടം മേഖലക്കും ലഭ്യമാക്കും: പി രാജീവ്

November 03, 2021 |
|
News

                  വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തോട്ടം മേഖലക്കും ലഭ്യമാക്കും: പി രാജീവ്

വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തോട്ടം മേഖലക്കും ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ ഭാഗമായി തോട്ടം ഉടമകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷന്‍ വ്യവസായ വകുപ്പിനോട് കൂട്ടിച്ചേര്‍ത്തതിനെത്തുടര്‍ന്നാണ് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്.

പ്ലാന്റേഷന്‍ മേഖലയിലെ തുടര്‍ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.സ്‌പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ് പ്രതിനിധികള്‍, തോട്ടം ഉടമകളുടേയും തൊഴിലാളികളുടേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാവും കമ്മിറ്റി.പുതിയ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കും. കോട്ടയം, കോഴിക്കോട് കേന്ദ്രമാക്കി രണ്ട് മേഖലകള്‍ ഡയറക്ടറേറ്റിന് കീഴില്‍ ഉണ്ടാകും.

തോട്ടം മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇടവിള കൃഷി, ഇക്കോ ടൂറിസം എന്നിവ അനുവദിക്കണമെന്ന തോട്ടമുടമകളുടെ ആവശ്യം പരിശോധിക്കും. സംസ്ഥാനത്തെ തോട്ടങ്ങളുടെ മാപ്പിംഗ് ഉടനെ നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. തോട്ട വ്യവസായത്തിലെ അനുമതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

Related Articles

© 2025 Financial Views. All Rights Reserved