ബെന്നടണും ടൈമെക്‌സും കരാര്‍ ഒപ്പുവെച്ചു; ഇനി 'സമയം' നന്നാകും

April 16, 2021 |
|
News

                  ബെന്നടണും ടൈമെക്‌സും കരാര്‍ ഒപ്പുവെച്ചു; ഇനി 'സമയം' നന്നാകും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ബെന്നടണ്‍ വാച്ചുകള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ് കരാറില്‍ ടൈമെക്‌സ് കമ്പനി ഒപ്പുവെച്ചു. രാജ്യത്തെ വാച്ച് വിപണിയിലേക്ക് ഇതിലൂടെ ബെന്നടെണ്‍ കമ്പനിക്ക് കാലൂന്നാനാവും. കരാറിനെ കുറിച്ച് ടൈമെക്‌സ് സെബിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റെഗുലേറ്ററി ഫയലിങ്ങിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമായാണ് കരാര്‍. ഇരു കമ്പനികള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ അടിയുറച്ച് നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഈ കരാറിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ കരാറിലൂടെയുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ വാച്ച് വിപണിക്ക് നിലവില്‍ 10100 കോടി രൂപയുടെ വലിപ്പമുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ വിപണി എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടുമെന്ന് കരുതപ്പെടുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved