
ബംഗളുരു: ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐ ഫോണിന് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ലഭിച്ചത് വ്യാജനെന്ന് പരാതി. ആപ്പിള്‍ ഐ ഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ബംഗളുരുവിലെ എഞ്ചിനീയര്‍ രജനികാന്ത് കുശ്വയ്ക്ക് ലഭിച്ചത് വ്യാജ ഐഫോണ്‍ ആയിരുന്നുവെന്നാണ് ആരോപണം. ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐ ഫോണിന്റെ സ്റ്റിക്കറായിരുന്നു ഒട്ടിച്ചിരുന്നത്. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. പിന്‍ക്യാമറയുടെ ഭാഗത്തുള്ള ഐഫോണ്‍ 11 പ്രോ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്‍രെ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒറ്റനോട്ടത്തില്‍ ഐഫോണ്‍ 11 പ്രോ ആണെന്ന് തോന്നുമെങ്കിലും ശ്രദ്ധിച്ചുനോക്കിയാല്‍ വ്യാജനെ തിരിച്ചറിയാന്‍ സാധിക്കും.
സംശയം തോന്നിയ രജനികാന്ത് 64 ജിബി വേരിയന്റിന് ഡിസ്‌കൗണ്ട് കഴിഞ്ഞ് 93,900 രൂപയായിരുന്നു അദേഹം പേ ചെയ്തത്. ഈ ഫോണിന്റെ ഐഓഎസ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഇതിനൊപ്പം മിക്‌സ്‌ചെയ്തതായും തിരിച്ചറിഞ്ഞുവെന്ന് യുവാവ് പറയുന്നു.തട്ടിപ്പിനെതിരെ രജനീകാന്ത് കുശ്വ ഫ്‌ളിപ്പ്കാര്‍ട്ടിന് തന്നെ പരാതി നല്‍കിയിട്ടുണ്ട്. മുമ്പും ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഇത്തരമൊരു തട്ടിപ്പ് നടന്നിട്ടുണ്ട്. ഐഫോണ്‍ 8ന് ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിക്ക് ഡിറ്റര്‍ജന്റ് ബാര്‍ സോപ്പായിരുന്നു ലഭിച്ചിരുന്നത്.