
ബെംഗലൂരു: പ്രകൃതി വാതകത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ് യുഎസ്-ഇന്ത്യാ സ്ട്രാറ്റജിക്ക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം പ്രതിനിധികളായ ബ്ലൂം എനര്‍ജി, ആറ്റ്‌ലിയര്‍ ഗ്ലോബല്‍, ഗെയില്‍ ലിമിറ്റഡ്, ഐഒസി എന്നിവ. ഇതിനായിട്ടുള്ള കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് പദ്ധതി പുരോഗമിക്കുകയാണെന്നാണ് ഇപ്പോള്‍ കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. 6.9 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ള ഓഫീസ് സമുച്ചയങ്ങളാണ് ഇതിലുണ്ടാകുക.
ഷോപ്പിങ്, എന്റര്‍ടെയിന്‍മെന്റ് 60 മുറികളുള്ള ബോട്ടിക്ക് ഹോട്ടല്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളുള്ള വര്‍ക്കിങ് സ്‌പെയ്‌സ് വരെ ഇവിടെ സജ്ജീകരിക്കും. വൈറ്റ്ഫീള്‍ഡ് ടവറില്‍ 87000 സ്‌ക്വയര്‍ഫീറ്റ് ഫ്‌ളോര്‍ പ്ലേറ്റ്‌സ്, ശുദ്ധവായു സഞ്ചരിക്കാനുള്ള പ്രത്യേക സംവിധാനം, 100 ശതമാനം ഡേ ലൈറ്റ് ഹാര്‍വെസ്റ്റിങ് എന്നിവയുണ്ടാകുമെന്ന് ബ്ലൂം എനര്‍ജി കമ്പനി വ്യക്തമാക്കി.
പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെര്‍വറുകള്‍ ബ്ലൂമാണ് നിര്‍മ്മിക്കുന്നത്. ഒരു മെഗാവാട്ട് വൈദ്യുതിയാണ് ഇതില്‍ നിന്നും ഉല്‍പാദിപ്പിക്കാന്‍ സാധിക്കുക എന്നും കമ്പനി വ്യക്തമാക്കുന്നു. സിലിക്കണ്‍ വാലിയില്‍ വികസിപ്പിച്ച ബ്ലും എനര്‍ജി സെര്‍വറാണ് ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ഉല്‍പാദന ഉപകരണമെന്ന് കമ്പനി അവകാശപ്പെടുന്നു.