
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ പണി കിട്ടി ബെവ്കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം 1000 കോടി പിന്നിട്ടു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. ഔട്ട്‌ലറ്റുകള്‍ ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗണ്‍ കഴിഞ്ഞ് ഉടനെ ഔട്ട്‌ലറ്റുകള്‍ തുറന്നില്ലെങ്കില്‍ കട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും എംഡി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളൂ.