
വാട്‌സാപ്പിലെത്തുന്ന ഫോര്‍വാര്‍ഡ് മെസേജുകളില്‍ ചിലത് ഇന്റര്‍നെറ്റ് ഡാറ്റാ വാഗ്ദാനം ചെയ്യുന്നതാണ്. എന്നാല്‍ ഹാക്കര്‍മാരുടെ പുത്തന്‍ വിദ്യയുടെ പിന്നിലെ കള്ളക്കളികള്‍ വെളിപ്പെടുത്തുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. സൈബര്‍ സെക്യുരിറ്റി സ്ഥാപനമായ എസെറ്റാണ് പുത്തന്‍ മുന്നറിയിപ്പ് തരുന്നത്. ഉപഭോക്താക്കള്‍ക്ക് 1000 ജിബി ഫ്രി ഡാറ്റ കിട്ടുമെന്നും ഈ സന്ദേശം 30 പേരില്‍ എത്തിക്കണമെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്.
വിശ്വസനീയത വര്‍ധിപ്പിക്കാനായി വാട്‌സാപ്പിന്റെ 10ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഓപറാണെന്ന് പറഞ്ഞാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ വാട്‌സാപ്പ് ഇത്തരത്തില്‍ സന്ദേശം ഇറക്കിയിട്ടില്ലെന്നും ഇതില്‍പെട്ടു പോകരുതെന്നും എസെറ്റ് ഓര്‍മ്മിപ്പിക്കുന്നു. ഇത് ഫോണിലെത്തിയാല്‍ വൈറസ് സോഫ്റ്റ് വെയറുകള്‍ ഒന്നും ഡൗണ്‍ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും ക്ലിക്കുകള്‍ കിട്ടുന്നതിന് പിന്നാലെ ഏതെങ്കിലും തരത്തില്‍ പണം ലഭിക്കുന്നുണ്ടോ എന്ന കാര്യമാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും എസെറ്റ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം വാട്‌സാപ്പ് സന്ദേശമായി പ്രചരിച്ച അഡിഡാസ് ഷൂ ഓഫര്‍ തട്ടിപ്പിന് സമാനമാണിതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ഫോണില്‍ വന്നാലുടന്‍ ഡിലീറ്റ് ചെയ്യണമെന്നും ഇത്തരം തട്ടിപ്പുകള്‍ പെടരുതെന്ന ബോധവത്കരണം സുഹൃത്തുക്കള്‍ക്കിടയില് നടത്തമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.