വന്‍ വികസനത്തിന് ഒരുങ്ങി ഭാരത് ബയോടെക്; വാക്‌സിന്‍ നിര്‍മ്മാണത്തിന് ആഗോള പങ്കാളികളെ തേടുന്നു

August 30, 2021 |
|
News

                  വന്‍ വികസനത്തിന് ഒരുങ്ങി ഭാരത് ബയോടെക്; വാക്‌സിന്‍ നിര്‍മ്മാണത്തിന് ആഗോള പങ്കാളികളെ തേടുന്നു

ന്യൂഡല്‍ഹി: വന്‍ വികസനത്തിന് ഒരുങ്ങി ഭാരത് ബയോടെക്. കൊവിഡിനെതിരെ തങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ നിര്‍മിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ പങ്കാളികളെ തേടുകയാണ് മരുന്നു കമ്പനി. രാജ്യത്ത് കൊവിഡിനെതിരെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍.

എന്നാല്‍, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താന്‍ സാധിച്ചില്ലെന്ന ആരോപണം ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട അത്രയും വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കമ്പനി പരാജയപ്പെട്ടതിന് കാരണം ഉല്‍പ്പാദനം കൂട്ടാന്‍ കഴിയാതിരുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിനകത്തും പുറത്തും കൊവാക്‌സിന്‍ വേണ്ടവര്‍ക്ക് അത് കൃത്യമായി ലഭ്യമാക്കുവാന്‍ സാധിക്കുന്ന വിധത്തിലുളള നിര്‍മ്മാണ പങ്കാളികളെയാണ് കമ്പനി ഇപ്പോള്‍ തേടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved