
ഹൈദരാബാദ്: പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് കേന്ദ്രസര്‍ക്കാരിന് ഇടക്കാല ലാഭവിഹിത ഇനത്തില്‍ 92 കോടി രൂപ നല്‍കി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2020-21 കാലത്തെ കമ്പനിയുടെ ലാഭവിഹിതമാണിത്. പത്ത് രൂപയുടെ ഓഹരി ഒന്നിന് 6.70 രൂപ വെച്ചാണ് ലാഭവിഹിതം നല്‍കിയത്.
67 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. 183.28 കോടിയാണ് കമ്പനിയിലെ ഓഹരി മൂലധനം. ബിഡിഎല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിട്ടയേര്‍ഡ് കൊമഡോര്‍ സിദ്ധാര്‍ത്ഥ് മിശ്രയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് ലാഭവിഹിതം കൈമാറിയത്.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറി രാജ് കുമാര്‍, പി ആന്റ് സി ജോയിന്റ് സെക്രട്ടറി അനുരാഗ് ബാജ്‌പേയി എന്നിവരും ബിഡിഎല്ലില്‍ നിന്ന് മാര്‍ക്കറ്റിങ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറായ റിട്ടയേര്‍ഡ് കൊമൊഡോര്‍ ടി എന്‍ കൗള്‍, ലെയ്സണ്‍ വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കേണല്‍ രവി പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.