കടലിനടിയിലൂടെയുള്ള കേബിള്‍ ശൃംഖലയില്‍ പങ്കാളിയായി ഭാരതി എയര്‍ടെല്‍

February 21, 2022 |
|
News

                  കടലിനടിയിലൂടെയുള്ള കേബിള്‍ ശൃംഖലയില്‍ പങ്കാളിയായി ഭാരതി എയര്‍ടെല്‍

ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ഏഷ്യ-മിഡില്‍ ഈസ്റ്റ്-പടിഞ്ഞാറന്‍ യൂറോപ്പ്-6 എന്ന കടലിനടിയിലൂടെയുള്ള കേബിള്‍ കണ്‍സോര്‍ഷ്യത്തില്‍ പങ്കാളിയാകാന്‍ ഭാരതി എയര്‍ടെല്ലും. അതിവേഗം വളരുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉയര്‍ന്ന വേഗതയുള്ള ആഗോള നെറ്റ് വര്‍ക്ക് ശേഷി നല്‍കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് എയര്‍ടെല്‍ പറയുന്നു. 2025 ല്‍ സജീവമാകുന്ന പദ്ധതിയിലെ പ്രധാന നിക്ഷേപകര്‍ എയര്‍ടെല്ലാണെന്നാണ് പറയുന്നത്. മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനത്തോളം വരും എയര്‍ടെല്ലിന്റെ നിക്ഷേപം.

ബംഗ്ലാദേശ് സബ്മറൈന്‍ കേബിള്‍ കമ്പനി, മാലിദ്വീപിന്റെ ധിരാഗു, സൗദി അറേബ്യയിലെ മൊബിലി, ഡിജിബൂട്ടി ടെലികോം, ഫ്രാന്‍സിന്റെ ഓറഞ്ച്, സിഗംപ്പൂരിന്റെ സിംഗ്ടെല്‍, ശ്രീലങ്ക ടെലികോം, ടെലികോം ഈജിപ്ത്, ടെലികോം മലേഷ്യ, ഇന്തോനേഷ്യയില്‍ നിന്നുള്ള ടെലിന്‍ എന്നിവയാണ് പന്ത്രണ്ട് അംഗങ്ങളുള്ള കണ്‍സോര്‍ഷ്യത്തിലെ മറ്റ് അംഗങ്ങള്‍. തെക്ക് കിഴക്കന്‍ ഏഷ്യ-മിഡില്‍ ഈസ്റ്റ്-പടിഞ്ഞാറന്‍ യൂറോപ്പ്-6 കണ്‍സോര്‍ഷ്യത്തിലൂടെ സിംഗപ്പൂരിനെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന ദൂരം 19,200 റൂട്ട് കിലോമീറ്ററാണ്. ഇത് ആഗോളതലത്തില്‍ തന്നെ കടലിനടിയിലൂടെയുള്ള ഏറ്റവും വലിയ കേബിള്‍ സംവിധാനമാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

നിലവില്‍ കമ്പനി കടലിനടിയിലൂടെയുള്ള വലിയ കേബിള്‍ നെറ്റ് വര്‍ക്കും, വലിപ്പമേറിയ ഡാറ്റ സെന്റര്‍ നെറ്റ് വര്‍ക്കുകളും കൈകാര്യം ചെയ്യുന്നുണ്ടെന്നും എയര്‍ടെല്‍ വ്യക്തമാക്കി. എയര്‍ടെല്ലിന്റെ ആഗോള നെറ്റ്വര്‍ക്ക് അഞ്ച് ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിലായി 365,000 റൂട്ട് കിലോമീറ്റര്‍ ദൂരത്തിലുണ്ട്. എയര്‍ടെലിന്റെ നെകസ്ട്ര എന്ന ഡാറ്റാ സെന്റര്‍ യൂണിറ്റ് 11 വലുതും, 120 എഡ്ജ് ഡാറ്റ സെന്ററുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved